മാതൃഭൂമി ബ്യൂറോ ചീഫ് ദിനകരൻ കൊമ്പിലാത്തിന് കണ്ണൂരിലെ മാതൃഭൂമി ലേഖകരുടെ യാത്രയയപ്പ്

കണ്ണൂർ : മാതൃഭൂമി കണ്ണൂർ ബ്യൂറോ ചീഫും സ്പെഷ്യൽ കറസ്പോണ്ടൻ്റുമായ ദിനകരൻ കൊമ്പിലാത്തിന് കണ്ണൂർ യൂണിറ്റിലെ മാതൃഭൂമി ലേഖകർ യാത്രയയപ്പ് നല്കി. യൂണിറ്റ് മാനേജർ ജഗദീഷ് ജി ഉദ്ഘാടനം ചെയ്തു. അഞ്ചരക്കണ്ടി ലേഖകൻ എ.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ന്യൂസ് എഡിറ്റർ വി.യു. മാത്യുക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ബിജു പരവത്ത്, കെ.ഒ. ശശി, ചാത്തു മാഷ്, അനീഷ് പാതിരിയാട്, സദാനന്ദൻ കുയിലൂർ, എൻ. വി. പ്രമോദ്, സവിതാലയം ബാബു, പുത്തലത്ത് അനിൽ, ജി.വി. രാകേഷ്, ദാമോദരൻ കല്യാശേരി, ടി.വി. വിനോദ്, പവിത്രൻ കുഞ്ഞിമംഗലം, ഇ.കെ. ശ്രീധരൻ, ഹാരിസ് പുളിങ്ങോം തുടങ്ങിയവർ സംസാരിച്ചു.