അങ്കണവാടി വർക്കർ/ ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു

Share our post

എടക്കാട്: അഡീഷണൽ ഐ. സി. ഡി. എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിലേക്ക് വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ 2023 ജനുവരി ഒന്നിന് 18നും 46നും ഇടയിൽ പ്രായമുള്ളവരും കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരുമാകണം. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് പ്രായപരിധി ഇളവ് ലഭിക്കും.
വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ് .എസ്. എൽ .സി പാസായിരിക്കണം. സർക്കാർ അംഗീകൃത നഴ്‌സറി ടീച്ചർ, പ്രീപ്രൈമറി ടീച്ചർ, ബാലസേവിക ട്രെയിനിങ് കോഴ്‌സുകൾ പാസായവർക്ക് മുൻഗണന.

പട്ടികജാതി വിഭാഗത്തിൽ എസ്. എസ്. എൽ. സി പാസ്സായവരില്ലെങ്കിൽ തോറ്റവരെയും പട്ടികവർഗ വിഭാഗത്തിൽ എട്ടാംക്ലാസ് പാസായവരെയും പരിഗണിക്കും. ബോർഡ് ഓഫ് പബ്ലിക് എക്‌സാമിനേഷൻ നടത്തുന്ന എ ലെവൽ ഇക്വലൻസി പരീക്ഷ പാസായവരെ എസ്. എസ്. എൽ. സിക്ക് തുല്യമായി പരിഗണിക്കും.
ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എഴുത്തും വായനയും അറിഞ്ഞിരിക്കണം. എസ്. എസ്. എൽ. സി പാസായിരിക്കരുത്.

അപേക്ഷ, വിശദ വിവരങ്ങൾ എന്നിവ എടക്കാട് അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ ജൂൺ ഒന്നു മുതൽ 15ന് വൈകിട്ട് അഞ്ചുമണി വരെ നേരിട്ടോ തപാലിലോ സ്വീകരിക്കും. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഹാജരാക്കണം. കവറിനു മുകളിൽ ഏതു തസ്തികയിലേക്കാണ് അപേക്ഷയെന്ന് വ്യക്തമായി എഴുതണം. ഫോൺ: 0497 2852100.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!