പുരപ്പുറ സൗരനിലയം; പദ്ധതി സബ്.സി.ഡി അപേക്ഷ കാലാവധി നീട്ടി

തിരുവനന്തപുരം : വീടുകളുടെ പുരപ്പുറത്ത് സബ്.സി.ഡിയോടെ സൗരവൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് കെ. എസ്. ഇ. ബി നടപ്പാക്കുന്ന സൗര പദ്ധതിയുടെ കാലാവധി സെപ്റ്റംബര്‍ 23 വരെ നീട്ടി.
താത്പര്യമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെ .എസ്. ഇ. ബിയുടെ ekiran.kseb.in വഴി അനുയോജ്യമായ കമ്പനി തിരഞ്ഞെടുത്ത് സേവനം ഉറപ്പാക്കാം. നിലയത്തിന് വേണ്ട മുതല്‍ മുടക്ക്, സബ്.സി.ഡി എന്നിവയുടെ വിവരവും പോര്‍ട്ടലില്‍ നിന്ന് ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496001912, 9496018370, 9496266631.