India
അമിത് ഷായുടെ സന്ദർശനത്തിനിടയിലും സംഘർഷത്തിന് ശമനമില്ലാതെ മണിപ്പൂർ; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് പത്ത് പേർ

ദില്ലി: മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടയിലും സംഘർഷത്തിന് അയവില്ല. 24 മണിക്കൂറിനിടെ രണ്ട് പൊലീസുകാരുൾപ്പടെ 10 പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്.
സംസ്ഥാനത്തെ സൈനിക നടപടി വിഘടനവാദത്തിനെതിരായിട്ടല്ലെന്നും, ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് നടക്കുന്നതെന്നും സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ പറഞ്ഞു.
മണിപ്പൂരിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രാഷ്ട്രപതിക്ക് നിവേദനം നൽകി. ഇന്ന് അക്രമബാധിത മേഖലകളിലെത്തി വിവിധ ജനവിഭാഗങ്ങളുമായി ചർച്ച നടത്തുന്ന അമിത് ഷാ വൈകീട്ട് സർവകക്ഷി യോഗം വിളിച്ചേക്കും.
ഇന്നലെ രാത്രി ഇംഫാലിലെത്തിയ അമിത് ഷാ ചർച്ചകളും സമാധാന ശ്രമങ്ങളും തുടരുന്നതിനിടെയാണ് ഇംഫാൽ ഈസ്റ്റ് ജില്ലയിലെ വഖാൻപായ് മേഖലയിലെ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാത്രി ഇംഫാലിലും കാക്ചിംഗ് ജില്ലയിലുമുണ്ടായ സംഘർഷത്തിലാണ് രണ്ട് പൊലീസുകാരുൾപ്പടെ 9 പേർ കൊല്ലപ്പെട്ടത്. അക്രമമുണ്ടായ മേഖലകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്ന സൈനിക വാഹനവ്യൂഹത്തിന് നേരെയടക്കം ആക്രമണമുണ്ടായി.
രാവിലെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്ത്വത്തിലുള്ള സംഘം രാഷ്ട്രപതി ഭവനിലെത്തി ദ്രൗപദി മുർമുവിന് നിവേദനം കൈമാറിയത്. 12 നിർദേശങ്ങളടങ്ങിയ നിവേദനത്തിൽ മണിപ്പൂർ സംഘർഷം കൈകാര്യം ചെയ്യുന്നതില് കേന്ദ്ര സംസ്ഥാന സർക്കാറുകൾ പരാജയമാണെന്ന് ആരോപിക്കുന്നു. ബിജെപിയുടെ വിഭജന രാഷ്ട്രീയമാണ് കലാപത്തിന് കാരണമെന്ന് ജയറാം രമേശും ആരോപിച്ചു.
India
കുറഞ്ഞ ചെലവ്, വേഗത്തില്‍ ലഭിക്കുന്ന വിസ; വിദ്യാര്‍ത്ഥികളുടെ ഇഷ്ട ഇടമായി ഈ രാജ്യങ്ങള്‍

ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ പ്രമുഖ രാജ്യങ്ങളിലെ വിസ ലഭിക്കാന്‍ വൈകുന്നതും ഉയര്‍ന്ന അപേക്ഷാ ഫീസും കാരണം പലരും മറ്റ് സാധ്യതകള്‍ തേടാന്‍ തുടങ്ങിയിരിക്കുകയാണ്. കുറഞ്ഞ ചെലവില്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നതും വേഗത്തിലും എളുപ്പത്തിലും സ്റ്റുഡന്റ് വിസ നടപടിക്രമങ്ങളുമുള്ള രാജ്യങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ തിരിയുകയാണ്. താരതമ്യേന എളുപ്പത്തിലും വേഗത്തിലും സ്റ്റുഡന്റ് വിസ ലഭിക്കുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടിക താഴെ നല്‍കുന്നു.
പോളണ്ട്
കുറഞ്ഞ വിദ്യാഭ്യാസച്ചെലവ്, സുരക്ഷിതമായ അന്തരീക്ഷം, ആഗോളതലത്തില്‍ അംഗീകാരമുള്ള സര്‍വകലാശാലകള്‍ എന്നിവ കാരണം പോളണ്ട് വിദ്യാര്‍ത്ഥികളുടെ ഇഷ്ട ഇടമായി മാറിയിട്ടുണ്ട്. വിസ നടപടിക്രമങ്ങള്‍ ലളിതവും സുതാര്യവുമാണ്. ഇത് കൂടുതല്‍ അന്താരാഷ്ട്ര അപേക്ഷകരെ ആകര്‍ഷിക്കുന്നു. ഏകദേശം 95 ശതമാനം സ്റ്റുഡന്റ് വിസ അംഗീകാര നിരക്കുള്ള പോളണ്ട്, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ പ്രവേശനം നേടാവുന്ന പഠനകേന്ദ്രങ്ങളില്‍ ഒന്നാണ്.
ജര്‍മനി
ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായവും പൊതു സര്‍വകലാശാലകളിലെ ട്യൂഷന്‍ ഫീസില്ലാത്ത നയവും കാരണം ജര്‍മനി ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്നാണ്. ഈ രാജ്യത്തിന് 90 ശതമാനത്തിലധികം സ്റ്റുഡന്റ് വിസ അംഗീകാര നിരക്കുണ്ട്. STEM (സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്) പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിസ ലഭിക്കുന്നത് കൂടുതല്‍ എളുപ്പമാണ്. കൂടാതെ, ജര്‍മ്മനി 18 മാസത്തെ പോസ്റ്റ്-സ്റ്റഡി വര്‍ക്ക് വിസ വാഗ്ദാനം ചെയ്യുന്നു, ഇത് ബിരുദധാരികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലി തേടാന്‍ അനുവദിക്കുന്നു.
ഫ്രാന്‍സ്
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇതുവരെ അത്ര വ്യാപകമായി തിരഞ്ഞെടുത്തിട്ടില്ലെങ്കിലും, ലളിതമായ വിസ നടപടിക്രമങ്ങളാണ് ഫ്രാന്‍സിനുള്ളത്.ഏകദേശം 85 ശതമാനം ഉയര്‍ന്ന അംഗീകാര നിരക്ക് കാരണം ഫ്രാന്‍സ് ഒരു ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി ഉയര്‍ന്നുവരുന്നു. സമര്‍പ്പിക്കേണ്ട രേഖകള്‍ താരതമ്യേന കുറവാണ്. വിസ നടപടിക്രമങ്ങള്‍ താരതമ്യേന വേഗത്തിലുമാണ്. ഫ്രാന്‍സിലെ പ്രശസ്തമായ പഠന മേഖലകളില്‍ ബിസിനസ്, ഹോസ്പിറ്റാലിറ്റി, ഫാഷന്‍ എന്നിവ ഉള്‍പ്പെടുന്നു.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ)
മാനേജ്മെന്റ്, ബിസിനസ് പ്രോഗ്രാമുകളില്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യുഎഇ ഒരു ഇഷ്ടപ്പെട്ട തിരഞ്ഞെടുപ്പായി മാറുകയാണ്. ഈ രാജ്യം സാധാരണയായി 30 ദിവസത്തിനുള്ളില്‍ സ്റ്റുഡന്റ് വിസകള്‍ പ്രോസസ്സ് ചെയ്യുന്നു, കൂടാതെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷം വരെ ദീര്‍ഘകാല വിസകള്‍ വാഗ്ദാനം ചെയ്യുന്നു. 70 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലുള്ള അംഗീകാര നിരക്കും മൊത്തത്തിലുള്ള കുറഞ്ഞ വിദ്യാഭ്യാസച്ചെലവും കാരണം യുഎഇ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചാരം നേടുന്നു.
ഫിലിപ്പീന്‍സ്
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന പഠന ലക്ഷ്യസ്ഥാനങ്ങളില്‍ 11-ാം സ്ഥാനത്താണ് ഫിലിപ്പീന്‍സ്. മെഡിക്കല്‍, ഹെല്‍ത്ത് കെയര്‍ സംബന്ധമായ പ്രോഗ്രാമുകള്‍ക്ക് ഇവിടം പ്രശസ്തമാണ്. 2023-ല്‍ മാത്രം ഏകദേശം 9,700 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇവിടുത്തെ സ്ഥാപനങ്ങളില്‍ ചേര്‍ന്നു. വിസ അപേക്ഷാ പ്രക്രിയ ലളിതമാണ്, പാശ്ചാത്യ രാജ്യങ്ങളേക്കാള്‍ ട്യൂഷന്‍ ഫീസ് വളരെ കുറവാണ്. വിസ അംഗീകാര നിരക്ക് 75 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലാണ്. വിദേശ വിദ്യാഭ്യാസം തടസ്സങ്ങളില്ലാതെയും കുറഞ്ഞ ചെലവിലും നേടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ രാജ്യങ്ങള്‍ മികച്ച അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. രാജ്യം തിരഞ്ഞെടുക്കുമ്പോള്‍ വിശദമായ ഗവേഷണം നടത്തേണ്ടതുണ്ട്. സര്‍വകലാശാലകളുടെ റേറ്റിങ്, സമര്‍പ്പിക്കേണ്ട രേഖകള്‍ എന്നിവ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് സ്വയം ഉറപ്പ് വരുത്തേണ്ടതുണ്ട്.
India
ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന; ആഹ്വാനവുമായി മലങ്കര ഓർത്തഡോക്സ് സഭ

ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന നടത്താൻ ആഹ്വാനവുമായി മലങ്കര ഓർത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികർക്കും, അതിർത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. അതിർത്തി കാക്കുന്ന സൈനികർ സുരക്ഷിതരായിരിക്കാൻ പ്രാർത്ഥിക്കണം. യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുർബാന മധ്യേ മലങ്കരസഭയിലെ മുഴുവൻ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാർത്ഥന നടത്തും.അതേസമയം ഇന്ത്യയുടെ അതിമാരക തിരിച്ചടിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് പാകിസ്താൻ. തലസ്ഥാനമായ ഇസ്ലാമാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്ത്യൻ ആക്രമണം കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയും രഹസ്യ കേന്ദ്രത്തിലെന്നാണ് വിവരം.
India
ഐ.പി.എല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു; ബി.സി.സി.ഐ അറിയിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു. മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി ബി.സി.സി.ഐ പ്രസ്താവന ഇറക്കി. ‘ഇന്ത്യ- പാകിസ്ഥാന്‍ സൈനിക നടപടികളുടെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നു’ ബി.സി.സി.ഐ അറിയിച്ചു.
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ നടന്ന പഞ്ചാബ് കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നിര്‍ത്തിവെച്ചിരുന്നു. മൈതാനങ്ങളിലെ സുരക്ഷ കടുപ്പിക്കുകയും വിമാനത്താവളങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതോടെ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചേക്കുമെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു. വിഷയത്തില്‍ ഇന്ന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് അന്തിമ തീരുമാനമെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്