കളിയും ചിരിയും കൗതുകവും; അങ്കണവാടി പ്രവേശനോത്സവത്തിനെത്തിയത് മൂന്നരലക്ഷം കുരുന്നുകള്‍

തിരുവനന്തപുരം: വര്‍ണക്കടലാസും കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളുമായി പ്രവേശനോത്സവം ഗംഭീരമാക്കി അങ്കണവാടികള്‍. സംസ്ഥാനത്തെ 33,115 അങ്കണവാടികളിലായി മൂന്നര ലക്ഷത്തോളം കുഞ്ഞുങ്ങളാണ് ഇന്ന് പ്രവേശനോത്സവത്തിനെത്തിയത്.
ഹസ്തദാനം, ആലിംഗനം, വര്‍ണക്കടലാസുകള്‍കൊണ്ടുള്ള മാലകള്‍ എന്നിവയോടെ അങ്കണവാടികള്‍ കുട്ടികളെ വരവേറ്റു. പുതുതായി ചേരുന്ന കുട്ടികളുടെ ഫോട്ടോ ഉള്‍പ്പെടുത്തിയ ചാര്‍ട്ട് അങ്കണവാടികളില്‍ പ്രദര്‍ശിപ്പിച്ചു
അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെ പൂജപ്പുര സ്മാര്‍ട്ട് അങ്കണവാടിയില്‍ കുട്ടികള്‍ക്കൊപ്പം മന്ത്രി വീണാജോര്‍ജ് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പൂജപ്പുര സ്മാര്‍ട്ട് അങ്കണവാടിയില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
രാവിലെ ഒന്‍പത് മണിക്ക് നടന്ന ചടങ്ങില്‍ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായി. പ്രവേശനോത്സവത്തിന്റെ ഭാഗമായി അങ്കണവാടികളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു
പൂജപ്പുര സ്മാര്‍ട്ട് അങ്കണവാടിയിലെ കുട്ടികള്‍ക്കൊപ്പം മന്ത്രി വീണാജോര്‍ജും മന്ത്രി വി.ശിവന്‍കുട്ടിയും
പ്രവേശനോത്സവവുമായി ബന്ധപ്പെട്ട പരിപാടികള്‍ പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചുവരെയുണ്ട്. അങ്കണക്കൂട്ടം, സസ്നേഹം, ഡ്രൈഡേ, ചമയം, പ്രകൃതിനടത്തം, ഒരുതൈ നടാം തുടങ്ങിയ 12 പരിപാടികളാണ് നടത്തുക.