മാനന്തവാടി ഗവ.കോളേജിൽ ഇലക്ട്രോണിക്‌സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക നിയമനം

മാനന്തവാടി ഗവ.കോളേജിൽ ഇലക്ട്രോണിക്‌സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ തയ്യാറാക്കിയ പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് ജൂൺ ഒന്നിന് രാവിലെ 10.30ന് കോളേജ് ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് യോഗ്യത സർട്ടിഫിക്കറ്റിന്റെ അസ്സൽ സഹിതം പങ്കെടുക്കാം. ഫോൺ: 04935 240351.