കൊട്ടിയൂർ വൈശാഖോത്സവം; ഇക്കരെ നടയിൽ നെയ്പായസ കൗണ്ടർ തുറന്നു

കൊട്ടിയൂർ : വൈശാഖോത്സവത്തോടനുബന്ധിച്ച് നെയ്പായസം, അപ്പം കൗണ്ടർ ഇക്കരെ നടയിൽ പ്രവർത്തനം തുടങ്ങി. സമുദായി, പടിഞ്ഞിറ്റ തിരുമേനി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന ട്രസ്റ്റി രവീന്ദ്രൻ പൊയിലൂരിന് നല്കി ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായർ നിർവഹിച്ചു. കുളങ്ങരത്ത് കുഞ്ഞികൃഷ്ണൻ നായർ, ആക്കൽ ദാമോദരൻ നായർ, തിട്ടയിൽ നാരായണൻ നായർ, എക്സിക്യുട്ടീവ് ഓഫീസർ കെ. നാരായണൻ എന്നിവർ സംബന്ധിച്ചു.