താൽക്കാലിക അധ്യാപക നിയമനം: റാങ്ക് ലിസ്റ്റിലുള്ളവർക്ക്‌ മുൻഗണന

Share our post

തിരുവനന്തപുരം : പൊതുവിദ്യാലയങ്ങളിൽ 2023–24 അധ്യയന വർഷത്തിൽ 30 ദിവസത്തിൽ കൂടുതൽ ദൈർഘ്യമുള്ള ഒഴിവുകളിൽ താൽക്കാലിക അധ്യാപകരെയും ഫുൾടൈം മീനിയൽ ഉൾപ്പെടെ അനധ്യാപകരെയും നിയമിക്കാം. വേതനം സർക്കാർ മാനദണ്ഡപ്രകാരമായിരിക്കണം. വേതനത്തിൽ വർധന വരുത്തി ഉത്തരവിറക്കിയാൽ പുതുക്കിയ വേതനമായിരിക്കും ബാധകം. കെ ടെറ്റ്‌ യോഗ്യത നേടിയവരെയാണ്‌ നിയമിക്കേണ്ടത്‌. ഇക്കാര്യത്തിൽ ഇളവ്‌ ലഭിച്ചിട്ടുണ്ടെങ്കിൽ മറ്റുള്ളവരെയും പരിഗണിക്കാം.

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ദിവസവേതന നിയമനത്തിൽ എച്ച്‌.എസ്‌.എസ്‌.ടി, എച്ച്‌.എസ്‌.എസ്‌.ടി (ജൂനിയർ), എൻ.വി.ടി, എൻ.വി.ടി (ജൂനിയർ), വൊക്കേഷണൽ ടീച്ചർ യോഗ്യതയുള്ളവരെ നിയമിക്കണം.

നിയമനങ്ങൾക്കുള്ള മാർഗരേഖ  

  •  നിലവിലിരിക്കുന്ന തസ്‌തിക നിർണയ ഉത്തരവ്‌ പ്രകാരം ഏതെങ്കിലും കാറ്റഗറിയിൽ അധ്യാപകർ അധികമെന്ന്‌ കണ്ടെത്തിയ സ്‌കൂളുകളിൽ അവർ തുടരുന്നുവെങ്കിൽ താൽക്കാലിക നിയമനം നടത്തരുത്‌
  •  അധിക അധ്യാപകരെയെല്ലാം നിലവിലുള്ള ഒഴിവുകളിലേക്ക്‌ വ്യവസ്ഥകൾക്ക്‌ വിധേയമായി ക്രമീകരിക്കണം
  •  പി.എസ്‌.സി റാങ്ക്‌ ലിസ്റ്റ്‌/ ഷോർട്ട്‌ ലിസ്റ്റ്‌ നിലനിൽക്കുന്ന ജില്ലകളിൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അപേക്ഷകരായി ഉണ്ടെങ്കിൽ അവർക്ക്‌ മുൻഗണന നൽകണം
  •  ദിവസവേതനത്തിൽ താൽക്കാലിക അധ്യാപകർ റഗുലർ ഒഴിവിൽ തുടരുന്ന കാരണത്താൽ ആ ഒഴിവ്‌ പി.എസ്‌.സിക്ക്‌ റിപ്പോർട്ട്‌ ചെയ്യാതിരിക്കരുത്‌. ഇതിൽ വീഴ്‌ചവരുത്തിയാൽ പ്രധാനാധ്യാപകനെതിരെ അച്ചടക്കനടപടി സ്വീകരിക്കും.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!