ആനവണ്ടി വിനോദസഞ്ചാര യാത്രകളെല്ലാം സൂപ്പർ ഹിറ്റ്, മാസങ്ങൾക്കകം കിട്ടിയ കളക്ഷൻ 30 ലക്ഷം

Share our post

ചാലക്കുടി: റെക്കാഡ് കളക്ഷനും ട്രിപ്പുകളുമായി കെ.എസ്.ആർ.ടി.സി ചാലക്കുടി ഡിപ്പോയുടെ വിനോദസഞ്ചാര യാത്രകൾ. വേനൽ അവധിയുടെ കഴിഞ്ഞ രണ്ടുമാസക്കാലം വിവിധ വിനോദ കേന്ദ്രങ്ങളിലേക്ക് ഇവിടെ നിന്നും നൂറിലധികം ബസുകൾ സർവീസ് നടത്തി.

ആവേശപൂർവമാണ് സർവീസുകളെ ജനങ്ങൾ സ്വീകരിച്ചത്.നിരവധി വിദ്യാർത്ഥികളും അവധിക്കാല ഉല്ലാസ യാത്രകളിൽ പങ്കാളികളായി. മലക്കപ്പാറ, മൂന്നാർ, കൊച്ചിയിലെ സാഗർ റാണി, കൊളുക്കുമല തുടങ്ങിയ സ്ഥലങ്ങളിലെ വിനോദസഞ്ചാരമാണ് ആളുകളെ കൂടുതൽ ആകർഷിച്ചത്.

വട്ടവട, കാന്തല്ലൂർ, വാഗമൺ, ഗവി, മാമലക്കണ്ടം എന്നിവിടങ്ങളിലേക്കും ചാലക്കുടിയിൽ നിന്നും ശനി, ഞായർ ദിവസങ്ങളിൽ വിനോദ സഞ്ചാരത്തിനായി ട്രിപ്പുകൾ ഉണ്ടായിരുന്നു.ഇടദിവസങ്ങളിലും ആളുകൾ വിനോദയാത്രയ്ക്ക് കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിക്കുന്നുണ്ട്.

ഇതോടെ ചാലക്കുടി ഡിപ്പോയിൽ നിന്നും ആരംഭിച്ച ആനവണ്ടിയുടെ വിനോദസഞ്ചാര പദ്ധതി വൻ ഹിറ്റായി. ചാലക്കുടിയെ പിന്തുടർന്ന് തുടങ്ങിയ ഇരിങ്ങാലക്കുട ഡിപ്പോയിലെ വിനോദസഞ്ചാര പാക്കേജും ഇതിനകം തന്നെ ജനപ്രിയമാണ്.മറ്റു ജില്ലകളിലെ ഡിപ്പോകളും വിനോദസഞ്ചാര പാക്കേജുകൾ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്. ഒന്നരവർഷം മുമ്പാണ് ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്ക് ആദ്യത്തെ വിനോദ സഞ്ചാരയാത്ര ആരംഭിച്ചത്. പിന്നീടിത് മറ്റു വിനോദസഞ്ചാര മേഖലയിലേക്കും വ്യാപിപ്പിച്ചു. ഇപ്പോൾ ട്രക്കിംഗും വിശ്രമ കേന്ദ്രങ്ങൾ അടക്കമുള്ള സൗകര്യങ്ങളും ഉൾപ്പെടെ വലിയ പാക്കേജായി പലതും മാറി.ഒന്നര വർഷത്തെ ചാലക്കുടി ഡിപ്പോയിലെ കളക്ഷൻ: 30 ലക്ഷം രൂപ.
പുതിയ പാക്കേജ് ജൂൺ 10ന്രാമക്കൽമേട് (ഇടുക്കി ഡാം വ്യൂപോയിന്റ്, ജീപ്പ് ട്രക്കിംഗ്, ഭക്ഷണം അടക്കം) ഒരാൾക്ക് 1200 രൂപ.പാക്കേജുകൾക്ക് സഞ്ചാരികളുണ്ടെങ്കിലും ഡിപ്പോകളിലെ ബസുകളുടെ ദൗർലഭ്യം കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിന് തടസമാകുന്നു.ഡൊമിനിക് പെരേര, ജില്ലാ കോ ഓർഡിനേറ്റർബുക്കിംഗിന് 9747557737, 9074503720.
മഴക്കാലത്ത് ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങളിലേക്ക് യാത്ര ഒഴിവാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!