ഉളിക്കൽ കല്ലുവയലിലെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന മോഷ്ടാക്കൾ അറസ്റ്റിൽ

ഉളിക്കൽ: കല്ലുവയലിലെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന മോഷ്ടാക്കൾ അറസ്റ്റിൽ.കൊല്ലം സ്വദേശി എസ് അഭിരാജ് (31) കാസർഗോഡ് ഉപ്പള സ്വദേശി കെ കിരൺ (29) എന്നിവരെയാണ് ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ചടച്ചിക്കുത്തെ കാഞ്ഞിരത്താൻ കുന്നേൽ ബെന്നി ജോസഫിന്റെ വീട്ടിൽ കഴിഞ്ഞദിവസം രാവിലെയായിരുന്നു മോഷണം നടന്നത്.
ഇരിക്കൂർ പ്രിൻസിപ്പൽ എസ് .ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണത്തിലാണ് 20 മണിക്കൂറിനുള്ളിൽ മോഷ്ടാക്കളെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്.