Connect with us

Kannur

ആശ്വാസം പകർന്ന് പരിയാരം; അടിസ്ഥാന സൗകര്യവും മോടിയും കൂട്ടി

Published

on

Share our post

പാവപ്പെട്ട ആയിരക്കണക്കിന്‌ രോഗികളുടെ ആശ്വാസ കേന്ദ്രമാണ്‌ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌. സ്വകാര്യ ആസ്പത്രികളുടെ കഴുത്തറുപ്പൻ മത്സരങ്ങൾക്കിടയിൽ ആതുരസേവന മേഖലയുടെ യഥാർഥ ധർമം തിരിച്ചറിയുന്ന സ്ഥാപനം.

ഇവിടത്തെ പരിമിതികൾ പെരുപ്പിച്ച്‌ കാണിച്ചും സ്വകാര്യമേഖലയെ മഹത്വവൽക്കരിച്ചും ചിലർ പ്രചാരണം നടത്തുന്നുണ്ടെങ്കിലും രോഗികൾക്ക്‌ താങ്ങും തണലുമാണ്‌ സർക്കാർ ഉടമസ്ഥതയിലുള്ള ഈ ആധുനിക ചികിത്സാകേന്ദ്രം.

എന്നാൽ പരിയാരം സഹകരണ മെഡിക്കൽ കോളേജ്‌ സർക്കാർ ഏറ്റെടുക്കണമെന്ന്‌ മുറവിളി ഉയർത്തിയവർപോലും ഈ സ്ഥാപനത്തിനെതിരെ അപവാദം പ്രചരിപ്പിക്കുന്നതിന്‌ പിന്നീട്‌ നാട്‌ സാക്ഷിയായി. ഇതെല്ലാം അതിജീവിച്ച്‌ ജനങ്ങളുടെ സ്വന്തം സ്ഥാപനമായി മെഡിക്കൽ കോളേജ്‌ കുതിക്കുകയാണ്‌.

അടിസ്ഥാനസൗകര്യവും മോടിയും കൂട്ടി സർക്കാർ ഏറ്റെടുത്തശേഷമുള്ള വികസന പ്രവർത്തനങ്ങളാണ്‌ പാവപ്പെട്ട രോഗികളുടെ ആശ്രയ കേന്ദ്രമാക്കി ആസ്പത്രിയെ മാറ്റിയത്‌. മെഡിക്കൽ കോളേജ് ആസ്പത്രിയായതിനാൽ പൂർണമായും പൂട്ടിയിട്ട് നവീകരണം അസാധ്യമാണ്‌.

ഘട്ടംഘട്ടമായുള്ള പ്രവർത്തനം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായുള്ള ചില പ്രയാസങ്ങൾ ചികിത്സതേടിയെത്തുന്നവർക്കുണ്ട്. ആസ്പത്രി വികസനം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ളതാണ്‌ ഈ അസൗകര്യങ്ങളെന്ന്‌ അറിയാം.

എന്നാൽ സ്വകാര്യ ആസ്പത്രി മാഫിയകളുടെ പിന്തുണയോടെ ചില മാധ്യമങ്ങൾ ഈ നേട്ടങ്ങളെ ഇകഴ്‌ത്തിക്കാണിക്കുകയാണ്‌. വികസനത്തിന്‌ തടയിടുകയും പാവപ്പെട്ടവരുടെ ചികിത്സാ കേന്ദ്രത്തെ തകർക്കുകയുമാണ്‌ ഇവരുടെ ലക്ഷ്യം.

കിഫ്‌ബി ഫണ്ടിൽ 32 കോടി രൂപയുടെ പ്രവൃത്തിയുടെ ഭാഗമായി മെഡിക്കൽ കോളേജിന്റെ സൗകര്യവും മോടിയും കൂട്ടുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ തുടരുന്നു. വാർഡുകളുടെയും മുറികളുടെയും അറ്റകുറ്റപ്പണി നടക്കുന്നു. ശുചിമുറികൾ മാറ്റിപ്പണിയുന്നു. ഇതിനൊപ്പം സംസ്ഥാന ബജറ്റിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് 26.15 കോടി രൂപ നീക്കിവച്ചു.

ദന്തൽ കോളേജിന്‌ 6.19 കോടി രൂപയും നഴ്‌സിങ്‌ കോളേജ് 5.58 കോടി രൂപയും പാരാമെഡിക്കൽ ഹോസ്റ്റലിന്‌ മൂന്നുകോടി രൂപയും അനുവദിച്ചു.

പ്ലാസ്‌റ്റിക്‌ സർജറി 
വിഭാഗവും ട്രോമാ കെയറും

പുതുതായി പ്ലാസ്‌റ്റിക്‌ സർജറി വിഭാഗം തുടങ്ങി. പ്രത്യേക ട്രോമാ കെയർ, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കുകളുടെ പണിയും തുടങ്ങി. വിവിധ വകുപ്പുകളിലായി 22 പുതിയ ഡോക്ടർമാരെയും നിയമിച്ചു. പുതിയ ഡിജിറ്റൽ റേഡിയോഗ്രഫി യന്ത്രം, ഓക്‌സിജൻ ജനറേറ്റർ പ്ലാന്റ്‌ എന്നിവയും സ്ഥാപിച്ചു. 5.5 കോടി രൂപയുടെ പുതിയ കാത്ത്‌ ലാബ്‌ വാങ്ങി. പാരാമെഡിക്കൽ ഹോസ്‌റ്റൽ നിർമാണത്തിന്‌ 22.71 കോടിയുടെയും പിജി ഹോസ്‌റ്റലിന്‌ 28.16 കോടി രൂപയുടെയും ഭരണാനുമതിയായി.

അതിഥി തൊഴിലാളികൾക്ക്‌ പ്രത്യേക വാർഡ്‌ നിർമിച്ചു. കല്യാശേരി, ഇരിക്കൂർ എംഎൽഎമാരുടെ ഫണ്ടിൽ ഉൾപ്പെടുത്തി രണ്ട്‌ ആംബുലൻസും വാങ്ങി. സംസ്ഥാന സർക്കാർ അപേക്ഷയിന്മേൽ ‘ഖേലോ ഇന്ത്യ’ പദ്ധതിയിൽ ഏഴുകോടി രൂപ ചെലവിൽ 400 മീറ്റർ സിന്തറ്റിക്‌ ട്രാക്കിന്റെ പണി പൂർത്തിയാവുന്നു. ഈ സ്‌റ്റേഡിയത്തിൽ കല്യാശേരി എംഎൽഎയുടെ 2020-–-21 ആസ്‌തി വികസന ഫണ്ടിൽ 50 ലക്ഷം രൂപ ചെലവിൽ ലോകോത്തര നിലവാരത്തിലുള്ള ഫുട്‌ബോൾ പുൽമൈതാനിയും നിർമാണം ഏറെ പൂർണമായി.

മെഡിക്കൽ കോളേജിൽ സൃഷ്ടിച്ച തസ്തികകളുടെ വർഗീകരണം അടിയന്തരമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിട്ടുണ്ട്‌. ഓപ്ഷൻ നൽകാത്ത ജീവനക്കാരുടെ വിവരങ്ങൾ നൽകും. ജീവനക്കാർക്ക് ശമ്പളം അനുവദിക്കുന്നതിൽ കൃത്യതയുണ്ടാകും. കരാർ ജീവനക്കാർക്ക് മിനിമം വേതനം നൽകുന്നതിനുള്ള ശുപാർശയിൽ തീരുമാനമെടുക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.

മെഡിക്കൽ കോളേജ്‌ സർക്കാർ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെകീഴിൽ 247 അധ്യാപക തസ്‌തിക സൃഷ്ടിച്ചിരുന്നു. ഇതിൽ 100 പേരെ നിയമിച്ചു. ഇതിനുപുറമെയാണ്‌ നിലവിൽ ജോലിയിലുള്ള 147 പേരെക്കൂടി സർക്കാർ സർവീസിലേക്ക്‌ മാറ്റിയത്‌. മെഡിക്കൽ കോളേജിലെ മുഴുവൻ ഡോക്‌ടർമാരും നഴ്‌സുമാരും സർക്കാർ ജീവനക്കാരായി. 247 ഡോക്‌ടർമാർ, 521 നഴ്‌സുമാർ, 772 മറ്റ്‌ ജീവനക്കാർ എന്നിവരുടെ തസ്‌തികകൾ സൃഷ്‌ടിച്ചു.

2019 മാർച്ച്‌ രണ്ടിന്‌ കേരള കോ – ഓപ്പറേറ്റീവ്‌ ഹോസ്‌പിറ്റൽ ആൻഡ്‌ സെന്റർ ഓഫ്‌ അഡ്വാൻസ്‌ഡ്‌ മെഡിക്കൽ സർവീസിൽനിന്ന്‌ (കെസിഎച്ച്‌സി) മെഡിക്കൽ കോളേജ്‌ ഏറ്റെടുക്കുമ്പോൾ ആവശ്യമായ തസ്‌തികകൾ സൃഷ്‌ടിക്കുമെന്ന്‌ സർക്കാർ ഉറപ്പുനൽകിയിരുന്നു. യുഡിഎഫ്‌ ഭരണത്തിൽ മെഡിക്കൽ കോളേജ്‌ സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം അംഗീകരിച്ചിരുന്നില്ല. ഒന്നാം പിണറായി സർക്കാരാണ്‌ ഇത്‌ സർക്കാർ മെഡിക്കൽ കോളേജാക്കിയത്‌. പ്രത്യേക ട്രോമാ കെയർ, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കുകളുടെ പണിയും തുടങ്ങി.


Share our post

Kannur

അനധികൃത ചെങ്കല്ല് ഖനനം;12 ലോറികൾ പിടിച്ചെടുത്തു; 2.33 ലക്ഷം പിഴ ചുമത്തി

Published

on

Share our post

ക​ണ്ണൂ​ർ: ക​ല്യാ​ട് വി​ല്ലേ​ജ് പ​രി​ധി​യി​ലെ അ​ന​ധി​കൃ​ത ചെ​ങ്ക​ല്ല് ഖ​ന​ന​ത്തി​നെ​തി​രെ ന​ട​പ​ടി. മൈ​നി​ങ് ആ​ന്‍ഡ് ജി​യോ​ള​ജി വ​കു​പ്പ് വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 12 ലോ​റി​ക​ളും മ​ണ്ണു​മാ​ന്തി​യ​ന്ത്ര​വും പി​ടി​ച്ചെ​ടു​ത്തു.

2.33 ല​ക്ഷം രൂ​പ പി​ഴ​യി​ന​ത്തി​ല്‍ ഈ​ടാ​ക്കി. മേ​ഖ​ല​യി​ലെ കൂ​ടു​ത​ൽ അ​ന​ധി​കൃ​ത ചെ​ങ്ക​ല്ല് പ​ണ​ക​ള്‍ക്കെ​തി​രെ​യും ന​ട​പ​ടി തു​ട​ങ്ങി. വ​രും​ദി​വ​സ​ങ്ങ​ളി​ലും തു​ട​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​രു​മെ​ന്ന് ജി​യോ​ള​ജി​സ്റ്റ് കെ.​ആ​ര്‍. ജ​ഗ​ദീ​ശ​ന്‍ അ​റി​യി​ച്ചു.നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി മേ​ഖ​ല​യി​ൽ ചെ​ങ്ക​ല്ല് ഖ​ന​നം ന​ട​ക്കു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ക​ല്യാ​ട് സ്ഥാ​പി​ക്കു​ന്ന രാ​ജ്യാ​ന്ത​ര ആ​യു​ർ​വേ​ദ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​നാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് ഉ​ൾ​പ്പെ​ടെ അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ക്കു​ന്നു​ണ്ട്.

ഏ​താ​നും സെ​ന്റ് സ്ഥ​ല​ത്തി​നു മാ​ത്രം അ​നു​മ​തി വാ​ങ്ങി​യ ശേ​ഷം ഏ​ക്ക​ർ ക​ണ​ക്കി​നു സ്ഥ​ലം അ​ന​ധി​കൃ​ത​മാ​യി ഖ​ന​നം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ക്കു​ന്ന​താ​യ പ​രാ​തി​ക​ളെ തു​ട​ർ​ന്ന് നേ​ര​ത്തെ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ക​ല​ക്ട​ർ ഖ​ന​നം നി​രോ​ധി​ച്ചി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് ഖ​ന​നം പു​ന​രാ​രം​ഭി​ച്ച​ത്.ജി​ല്ല​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. വെ​ള്ളോ​റ വി​ല്ലേ​ജി​ലെ കോ​യി​പ്ര​ത്ത് ജി​ല്ല ഭ​ര​ണ​കൂ​ടം അ​ട​ച്ചു​പൂ​ട്ടി​യ ചെ​ങ്ക​ൽ ക്വാ​റി​ക​ളി​ൽ ഖ​ന​നം പു​ന​രാ​രം​ഭി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ജി​ല്ല ക​ല​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന‍ല്‍കി​യി​രു​ന്നു. അ​ന​ധി​കൃ​ത ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കാ​ൻ നി​ര​വ​ധി ത​വ​ണ സ്റ്റോ​പ് മെ​മ്മോ ന​ൽ​കി​യി​ട്ടും പി​ഴ ചു​മ​ത്തി​യി​ട്ടും തു​ട​രു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.


Share our post
Continue Reading

Kannur

റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘത്തെ പിടികൂടി

Published

on

Share our post

ക​ണ്ണ​പു​രം: ക​ണ്ണ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ട ബൈ​ക്ക് മോ​ഷ്ടി​ച്ച സം​ഘ​ത്തെ ക​ണ്ണ​പു​രം പൊ​ലീ​സ് കാ​സ​ർ​കോ​ട്ടു​നി​ന്നും പി​ടി​കൂ​ടി. കാ​സ​ർ​കോ​ട് സ്വ​ദേ​ശി​ക​ളാ​യ മൊ​യ്തീ​ൻ ഫ​സ​ൽ, എ​ച്ച്. മു​ഹ​മ്മ​ദ് മു​സ്‌​ത​ഫ എ​ന്നി​വ​രും ഒ​രു 17 കാ​ര​നു​മാ​ണ് അ​റ​സ്‌​റ്റി​ലാ​യ​ത്. ചെ​റു​കു​ന്ന് ഇ​ട്ട​മ്മ​ലി​ലെ വ​ള​പ്പി​ലെ പീ​ടി​ക​യി​ൽ ഹ​സീ​ബി​ന്റെ ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യി​രു​ന്ന​ത്.മ​ല​പ്പു​റ​ത്തേ​ക്ക് പോ​കാ​നാ​യി ക​ഴി​ഞ്ഞ 11ന് ​ക​ണ്ണ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ട സ​ഹോ​ദ​ര​ൻ അ​സീ​ബി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ.​എ​ൽ 13 എ.​ഡ​ബ്ല്യു 1095 ന​മ്പ​ർ ബു​ള്ള​റ്റ് ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. വി.​പി. ഹ​സീ​ബി​ന്റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ക​ണ്ണ​പു​രം പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ൽ പ​ഴ​യ​ങ്ങാ​ടി പാ​ല​ത്തി​ന​ടു​ത്ത് കു​റ്റി​ക്കാ​ട്ടി​ൽ എ​ണ്ണ തീ​ർ​ന്ന് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ബൈ​ക്ക് ക​ണ്ടെ​ടു​ത്തു. ബൈ​ക്കി​ന്റെ വ​യ​ർ മു​റി​ച്ച് ബൈ​ക്ക് സ്റ്റാ​ർ​ട്ടാ​ക്കി​യാ​ണ് കൊ​ണ്ടു​പോ​യ​ത്. പ​ഴ​യ​ങ്ങാ​ടി, ക​ണ്ണ​പു​രം ഉ​ൾ​പ്പെ​ടെ പ​ല റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നു​ക​ളി​ലും മോ​ഷ​ണം ന​ട​ത്തി​യ സം​ഘ​ത്തെ​യാ​ണ് കാ​സ​ർ​കോ​ടുനി​ന്ന് പി​ടി​കൂ​ടി​യ​ത്. പ​ഴ​യ​ങ്ങാ​ടി, നീ​ലേ​ശ്വ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ഇ​വ​ർ ബൈ​ക്ക് മോ​ഷ്ടി​ച്ചി​ട്ടു​ണ്ട്.പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. 17 വ​യ​സ്സു​കാ​ര​നെ ര​ക്ഷി​താ​വി​ന്റെ സ്റ്റേ​റ്റ്മെ​ന്റ് പ്ര​കാ​രം വി​ട്ട​താ​യും ക​ണ്ണ​പു​രം പൊ​ലീ​സ​റി​യി​ച്ചു. എ​സ്.​ഐ കെ. ​രാ​ജീ​വ​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ​മാ​രാ​യ ടി.​വി. അ​നൂ​പ്, വി.​എം. വി​ജേ​ഷ്, കെ. ​മ​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.


Share our post
Continue Reading

Kannur

ന​ഗ​ര​ത്തി​ലെ മാ​ലി​ന്യം നടാലിൽ തള്ളി; കാൽലക്ഷം പിഴ ചുമത്തി

Published

on

Share our post

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ മാ​ലി​ന്യം ന​ടാ​ലി​ൽ ത​ള്ളി​യ സം​ഭ​വ​ത്തി​ൽ കാ​ൽ​ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി ജി​ല്ല എ​ൻ​ഫോ​ഴ്സ്മെൻറ് സ്ക്വാ​ഡ്. ന​ഗ​ര​ത്തി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്തി​ക​ളി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി മാ​ലി​ന്യം ശേ​ഖ​രി​ച്ച് ന​ടാ​ലി​ലെ തോ​ടി​നു സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ൽ ത​ള്ളി​യ​തി​നാ​ണ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്റെ ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് മ​ഹേ​ഷ് കെ. ​ത​ല​മു​ണ്ട, ബാ​ബു കു​റ്റി​ക്ക​കം എ​ന്നി​വ​ർ​ക്ക് 5000 രൂ​പ വീ​തം പി​ഴ ചു​മ​ത്തി​യ​ത്.മാ​ലി​ന്യം ത​ള്ളു​ന്ന​തി​നാ​യി കൈ​മാ​റി​യ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യ​ക്തി​ക്കും 5000 രൂ​പ വീ​ത​ം പി​ഴ ചു​മ​ത്തു​ന്ന​തി​നും സ്ക്വാ​ഡ് നി​ർ​ദേ​ശം ന​ൽ​കി. മാ​ലി​ന്യം സ്വ​ന്തം ചെ​ല​വി​ൽ വീ​ണ്ടെ​ടു​ത്ത് ത​രംതി​രി​ച്ച് സം​സ്ക​രി​ക്കാ​നാ​യി അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക​ൾ​ക്ക് ന​ൽ​കാ​ൻ ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. കെ​ട്ടി​ട നി​ർ​മാ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ, മോ​ഡു​ല​ർ കി​ച്ച​ന്റെ പാ​ക്കി​ങ് ക​വ​റു​ക​ൾ, ഫ്ല​ക്സ് ബോ​ർ​ഡി​ന്റെ ഭാ​ഗ​ങ്ങ​ൾ, കാ​ർ​ഷി​ക ന​ഴ്സ​റി​യി​ൽ നി​ന്നു​ള്ള പ്ലാ​സ്റ്റി​ക് പൂ​ച്ച​ട്ടി​ക​ൾ, കാ​ലാ​വ​ധി ക​ഴി​ഞ്ഞ വ​ള​ങ്ങ​ൾ, മ​റ്റു​ള്ള ജൈ​വ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ വി​വി​ധ​യി​ട​ങ്ങ​ളി​ൽനി​ന്ന് ശേ​ഖ​രി​ച്ച് ടി​പ്പ​ർ ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന് ന​ടാ​ലി​ൽ ത​ള്ളി​യ​താ​യാ​ണ് ജി​ല്ല സ്ക്വാ​ഡ് ക​ണ്ടെ​ത്തി​യ​ത്.അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ച വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​വ​രെ എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു​ ദി​വ​സ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ജി​ല്ല എ​ൻ​ഫോ​സ്മെ​ന്റ് സ്ക്വാ​ഡ് ലീ​ഡ​ർ എം. ​ല​ജി, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫി​സ​ർ കെ.​ആ​ർ. അ​ജ​യ​കു​മാ​ർ, ശെ​രി​കു​ൽ അ​ൻ​സാ​ർ, കോ​ർ​പ​റേ​ഷ​ൻ സീ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ. ​അ​നീ​ഷ്, പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ശ്രു​തി, ക​ണ്ടി​ജ​ന്റ് ജീ​വ​ന​ക്കാ​രാ​യ സി.​പി. ശ്യാ​മേ​ഷ്, എം. ​രാ​ജീ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


Share our post
Continue Reading

Trending

error: Content is protected !!