Connect with us

PERAVOOR

മാലിന്യ സംസ്കരണം; കർശന നടപടി സ്വീകരിക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ ഉത്തരവ്

Published

on

Share our post

പേരാവൂർ : തെരുവോരങ്ങളിലും പൊതുസ്ഥലങ്ങളിലും നിത്യേനെ വർധിച്ചു വരുന്ന മാലിന്യ കൂനകൾ ഇല്ലാതാക്കാൻ കർശന നടപടി സ്വീകരിക്കാൻ സർക്കാർ ഉത്തരവ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ലൈസൻസോടുകൂടി പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ക്ലബ്ബുകൾ, കല്യാണ മണ്ഡപങ്ങൾ ഹാളുകൾ, മാളുകൾ, റീറ്റെയ്ൽ കേന്ദ്രങ്ങൾ, ഷോപ്പിങ്ങ് മാളുകൾ, വസ്ത്രശാലകൾ, തീയ്യേറ്ററുകൾ, പച്ചക്കറി പഴ വിപണന കടകൾ, മത്സ്യം,മാംസം എന്നിവ വിൽക്കുന്ന കടകൾ, വ്യാപാരകേന്ദ്രങ്ങൾ, ആസ്പത്രികൾ, ചന്തകൾ, കാന്റീനുകൾ, കാറ്ററിംഗ് യൂണിറ്റുകൾ, സ്റ്റേഷനറി കടകൾ, 100 സ്ക്വയർ മീറ്ററിൽ കൂടുതൽ തറ വിസ്തീർണ്ണമുള്ള വീടുകൾ, ബേക്കറികൾ, കൂടാതെ നിർമ്മാണശാലകൾ, മറ്റുസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം തന്നെ മാലിന്യം തരംതിരിച്ച് ശേഖരിക്കാനുള്ള സംവിധാനം ഒരുക്കണം.

ഇങ്ങനെ ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുകയും, അജൈവ മാലിന്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തെരഞ്ഞെടുത്ത് ഏർപ്പാടാക്കിയിട്ടുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ കൈമാറുകയും ചെയ്യണം.

മേൽ നിർദ്ദേശിച്ചിട്ടുള്ള കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, സ്ഥലങ്ങൾ എന്നിവയ്ക്ക് മുകളിൽ നിർദേശിച്ചിട്ടുള്ള പ്രകാരം മാലിന്യസംസ്കരണത്തിനുള്ള സംവിധാനങ്ങൾ അവയുടെ നിർമ്മാണവേളയിൽതന്നെ ഉണ്ടാക്കിയിരിക്കണം. അപ്രകാരമുള്ള സംവിധാനങ്ങൾ ഇല്ലാത്തവക്ക് പ്രവർത്തനാനുമതിയോ ലൈസൻസോ കെട്ടിടനമ്പറോ തദ്ദേശ സ്വയംഭരണ സ്ഥാപനം നൽകുവാൻ പാടില്ല.

നിലവിലുള്ള അത്തരം കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, സ്ഥലങ്ങൾ എന്നിവക്ക് സംവിധാനം ഉണ്ടാക്കുന്നതിനോ പോരായ്മകൾ പരിഹരിക്കുന്നതിനോ നിശ്ചിത സമയം സെക്രട്ടറിക്ക് അനുവദിക്കാവുന്നതും മതിയായ സംവിധാനം ഉണ്ടാക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസും കെട്ടിട നമ്പരും പ്രവർത്തനാനുമതിയും ബന്ധപ്പെട്ട കക്ഷിക്ക് പറയുവാനുള്ളത് പറയുവാൻ ഒരു അവസരം നൽകിയതിനുശേഷം റദ്ദാക്കാവുന്നതുമാണ്.

സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുകയോ ഇവയുടെ ലംഘനം നടത്തുകയോ ചെയ്യുന്ന ഏതൊരാൾക്കും സ്ഥാപനത്തിന്മേൽ, ആറ് മാസത്തിൽ കുറയാത്തതും ഒരു വർഷം വരെ ആകാവുന്നതുമായ കാലത്തേക്കുള്ള തടവോ, പതിനായിരം രൂപയിൽ കുറയാത്തതും അൻപതിനായിരം ആകാവുന്നതുമായ പിഴയോ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്.ശിക്ഷിക്കപ്പെട്ട ഏതൊരാളും, ഈ വ്യവസ്ഥകളുടെ ലംഘനം തുടരുന്ന ഓരോ ദിവസത്തേക്കും ആയിരം രൂപയിൽ കുറയാതെയുള്ള പിഴയ്ക്ക് ശിക്ഷിക്കപ്പെടേണ്ടതാണ്.

ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ ഇതുവരെ സ്വീകരിക്കാത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഉടൻ നടപടി സ്വീകരിക്കാനാണ് സർക്കാർ ഉത്തരവ്.


Share our post

PERAVOOR

മലയോരത്തിന് ആവേശമായി പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ

Published

on

Share our post

പേരാവൂർ: യു.എം.സി പേരാവൂർ യൂണിറ്റ് സംഘടിപ്പിച്ച രണ്ടാമത് നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് പേരാവൂർ മിഡനൈറ്റ് മാരത്തൺ മലയോരത്ത് ആവേശമായി. ആയിരത്തിലധികം കായികതാരങ്ങൾ മത്സരിച്ച മാരത്തൺ ശനിയാഴ്ച രാത്രി 11ന് പേരാവൂർ ഡി.വൈ.എസ്.പി കെ.വി.പ്രമോദൻ ഫ്‌ളാഗ് ഓഫ് ചെയ്തു.

പുരുഷ വിഭാഗത്തിൽ പാലക്കാട് അത്‌ലറ്റിക്ക് അക്കാദമി ടീമും വനിതാ വിഭാഗത്തിൽ എം.എൻ.കെ. പാലക്കാടും ജേതാക്കളായി. എറണാകുളം ടീം, ക്യാപ്റ്റൻ അക്കാദമി ചെറുപുഴ എന്നിവ പുരുഷ വിഭാഗത്തിലും പേരാവൂർ അത്‌ലറ്റിക് അക്കാദമി, ക്യാപ്റ്റൻ അക്കാദമി ചെറുപുഴ എന്നിവ വനിതാ വിഭാഗത്തിലും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

60 വയസ് കഴിഞ്ഞ പുരുഷ വിഭാഗത്തിൽ പത്രോസ് പുളിക്കൽ, എൻ.മാത്യു, ഇ.ജെ.ജോസഫ്,, പി.ടി.ജോർജ് എന്നിവരടങ്ങുന്ന ടീമും 50 കഴിഞ്ഞ വനിതകളുടെ വിഭാഗത്തിൽ കെ.ശ്യാമള, തമ്പായി, സി.ബിന്ദു, എൻ.പ്രമീള എന്നിവരുടെ ടീമും ജേതാക്കളായി.

പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ, പഞ്ചായത്തംഗങ്ങളായ എം.ശൈലജ, റജീന സിറാജ്എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സൈമൺ മേച്ചേരി, ഷിനോജ് നരിതൂക്കിൽ, കെ.എം.ബഷീർ, വി.കെ.രാധാകൃഷ്ണൻ, വി.കെ.വിനേശൻ, ഒ.ജെ.ബെന്നി, ദിവ്യസ്വരൂപ്, പ്രവീൺ കാറാട്ട്, എ.പി.സുജീഷ്, ഒ.മാത്യു എന്നിവർ നേതൃത്വം നല്കി.


Share our post
Continue Reading

PERAVOOR

ബെംഗളൂരു കേന്ദ്രമാക്കി വിസ തട്ടിപ്പ്; മലയാളിയെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു

Published

on

Share our post

പേരാവൂർ : ബെംഗളൂരു കേന്ദ്രമാക്കി വീസ തട്ടിപ്പ് നടത്തി വന്ന മലയാളിയെ പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കരിക്കോട്ടക്കരി സ്വദേശി ബിനോയ് ജോർജിനെയാണ് (41) പേരാവൂർ എസ്.ഐ.അബ്ദുൾ നാസർ, എ.എസ്.ഐ മുഹമ്മദ് റഷീദ്, സി.പി.ഒ കെ.ഷിജിത്ത് എന്നിവർ ചേർന്ന് മൈസൂരുവിൽ വച്ച് അറസ്റ്റ് ചെയ്തത്. അയർലൻഡിലേക്ക് വീസ നൽകാമെന്ന് പറഞ്ഞ് ഒരു വർഷം മുൻപ് പേരാവൂർ വെള്ളർവള്ളി സ്വദേശിയായ യുവാവിൽ നിന്ന് 1.7 ലക്ഷം രൂപ ഇയാൾ വാങ്ങിയിരുന്നു. കൂടാതെ കരിക്കോട്ടക്കരി സ്വദേശിയായ യുവാവിൽ നിന്ന് 3.5 ലക്ഷം രൂപ വാങ്ങിയതായും പരാതിയുണ്ട്. വീഡിയോ കോളിൽ ബെംഗളൂരുവിലെ ഓഫിസ് ഇരകൾക്ക് കാണിച്ചു കൊടുത്ത് വിശ്വാസം ജനിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.അയർലൻഡിലെ ഹോട്ടലിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പണം കൈപ്പറ്റി കഴിഞ്ഞാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇയാൾ ഫോൺ നമ്പർ മാറ്റും. ഇയാളെ ഒരാഴ്ചയോളം പിന്തുടർന്ന് കണ്ടെത്തിയാണ് മൈസൂരുവിൽ നിന്ന് പിടികൂടിയത്. ഇയാളുടെ കൂട്ടാളി ഷോബി എന്ന അനിൽകുമാറിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.


Share our post
Continue Reading

KANICHAR

സി.പി. എം പേരാവൂർ ഏരിയാ സമ്മേളനത്തിന് കോളയാട്ട് ചെങ്കൊടി ഉയർന്നു

Published

on

Share our post

എം.വിശ്വനാഥൻ

കോളയാട്: സി.പി.എം പേരാവൂർ ഏരിയാ സമ്മേളനത്തിന് പൊതുസമ്മേളന വേദിയായ കോളയാട്ടെ സീതാറാം യെച്ചൂരി നഗറിൽ
സംഘാടകസമിതി ചെയർമാൻ കെ. ടി. ജോസഫ് പതാകയുയർത്തി. വിവിധ സ്മൃതികുടീരങ്ങളിൽനിന്ന് പുറപ്പെട്ട കൊടിമര, പതാക, ദീപശിഖാ ജാഥകൾ താഴെ കോളയാടിൽ സംഗമിച്ച് അത്‌ലറ്റുകൾ, റെഡ് വളണ്ടിയർമാർ എന്നിവരുടെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയിലെത്തിച്ചു. 22 അനുബന്ധ ദീപശിഖകളും താഴെ കോളയാട് സംഗമിച്ചു. ഏരിയ സെക്രട്ടറി എം.രാജൻ അധ്യക്ഷനായി.

കൊടിമര ജാഥ ജില്ലാ സെക്രട്ടറിയേറ്റംഗം പി .ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ പി .വി. പ്രഭാകരൻ ഏറ്റുവാങ്ങി. പതാകജാഥ സംസ്ഥാന കമ്മറ്റിയംഗം ഡോ. വി ശിവദാസൻ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ കെ.സുധാകരൻ ഏറ്റുവാങ്ങി. ദീപശിഖാ ജാഥകൾ ജില്ലാ കമ്മറ്റിയംഗം വി. ജി .പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. ജിജി ജോയ് ഏറ്റുവാങ്ങി. ശനിയാഴ്ച പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എൻ.ചന്ദ്രനും ഞായറാഴ്ച പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.കെ.ബിജുവും ഉദ്ഘാടനം ചെയ്യും.

 


Share our post
Continue Reading

Kannur12 mins ago

എല്‍.പി സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം നവംബർ 27 ന്

Kerala15 mins ago

സ്വര്‍ണം പണയം വെയ്ക്കാൻ പ്ലാൻ ഉണ്ടോ? ഇനി അത്ര എളുപ്പമല്ല!

Kerala37 mins ago

വയനാട്ടുകാരെ കൈയിലെടുക്കാൻ മലയാളം പഠിക്കാൻ പ്രിയങ്ക ഗാന്ധി

Kerala40 mins ago

ഊട്ടി സന്ദർശനത്തിന് ഇ പാസ് നിർബന്ധമാക്കിയ നടപടി നീട്ടി

PERAVOOR47 mins ago

മലയോരത്തിന് ആവേശമായി പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ

Kannur18 hours ago

സി.ടി.അനീഷ് സി.പി.എം പേരാവൂർ ഏരിയാ സെക്രട്ടറി

Kannur22 hours ago

മാ​ലി​ന്യം ചൂ​ണ്ടി​ക്കാ​ട്ടി​യ അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യെ സ​സ്‌​പെ​ൻഡ് ചെ​യ്തു

Kannur22 hours ago

പോക്സോ; വയോധികന് ആറു വർഷം തടവും 50,000 രൂപ പിഴയും

MATTANNOOR22 hours ago

കണ്ണൂർ-ഡൽഹി ഇൻഡിഗോ വിമാന സർവീസ് ഡിസംബർ 12 മുതൽ

THALASSERRY22 hours ago

തലശ്ശേരി നഗരസഭക്ക് പുതിയ കെട്ടിടമൊരുങ്ങി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!