യുവകലാ സാഹിതി തോപ്പില്‍ ഭാസിയെ അനുസ്മരിച്ചു

ഇരിട്ടി: യുവകലാ സാഹിതി നടത്തിയ തോപ്പില്‍ ഭാസി അനുസ്മരണം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് ഡോ.ജി.ശിവരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് ഷിജിത്ത് വായന്നൂര്‍ വിശിഷ്ടാതിഥി ആയിരുന്നു. ഇരിട്ടി എല്‍.എസ്.ഐ രജിസ്‌ട്രേഷന്‍ അപേക്ഷ ജില്ലാ സെക്രട്ടറി ജിതേഷ് കണ്ണപുരം ഏറ്റുവാങ്ങി.
ട്രഷറര്‍ പ്രകാശന്‍ പാര്‍വണം, ജോയിന്റ് സെക്രട്ടറി ദേവിക കൃഷ്ണന്‍, മണ്ഡലം സെക്രട്ടറി സി. സുരേഷ് കുമാര്‍, ജോയിന്റ് സെക്രട്ടറി സജീവന്‍ പാറക്കണ്ടി എന്നിവര്‍ പ്രസംഗിച്ചു.
ഗുസ്തി താരങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്ന പീഡനത്തിലും നീതിനിഷേധത്തിലും യുവകലാസാഹിതി പ്രതിഷേധിച്ചു.
യുവകലാസാഹിതി ഗായക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കെ.പി.എസി നാടക-സിനിമാ ഗാനങ്ങളും അരങ്ങേറി.