ഭക്ഷണം കഴിച്ച് മടങ്ങിയ ജയ്‌പൂർ സ്വദേശി ഗൂഗിൾ പേ വഴി പണം അയച്ചു; പിന്നാലെ തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

Share our post

കോഴിക്കോട്: തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച ജയ്പൂർ സ്വദേശി 263 രൂപ യുപിഐ ട്രാൻസ്ഫർ ചെയ്തതിന് പിന്നാലെ തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.

താമരശേരി ചുങ്കം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ദുബായ് തട്ടുകട ഉടമയ്‌ക്കാണ് ദുരനുഭവം ഉണ്ടായത്. രാജസ്ഥാൻ ജയ്പൂ‌ർ ജവഹർ സർക്കിൾ പൊലീസിന്റെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് ബാങ്കിന്റെ വിശദീകരണം. നേരത്തെ പലരുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.

പ്രതിഷേധവും പരാതിയുമുയർന്നതോടെ ബാങ്കുകൾ അവ നീക്കുകയായിരുന്നു.കടയിലെ ദൈനംദിന കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന പണമാണ് അക്കൗണ്ടിലുള്ളതെന്നും അതാണ് തടഞ്ഞുവച്ചതെന്നും കടയുടമ പറഞ്ഞു.

നേരത്തേ അരിപ്പത്തിരി കച്ചവടക്കാരനായ തൃക്കുന്നപ്പുഴ സ്വദേശി ഇസ്മായിലിന്റെ അക്കൗണ്ട് മരവിപ്പിക്കുകയും പ്രതിഷേധമുയർന്നതോടെ ബാങ്ക് നടപടി പിൻവലിക്കുകയും ചെയ്തിരുന്നു.

ഈ സംഭവത്തിന് പിന്നാലെ മരവിപ്പിക്കൽ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തിയിരുന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഇസ്മായിൽ ഇബ്രാഹിം കുട്ടിയുടെ ബാങ്ക് അക്കൗണ്ട് ആറുമാസമാണ് മരവിപ്പിച്ചിരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!