മല്‍പിടിത്തത്തിന്റെ പാടുകള്‍,വാരിയെല്ല് പൊട്ടിയ നിലയില്‍;ശരീരം മുറിച്ചത് ഇലക്ടിക് കട്ടര്‍ ഉപയോഗിച്ച്

കോഴിക്കോട്: കൊല്ലപ്പെട്ട ഹോട്ടല്‍ വ്യാപാരി സിദ്ദിഖിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ പുറത്ത് വന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി സിദ്ദിഖിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
മരിച്ച ശേഷമാണ് ശരീരം വെട്ടി മുറിച്ചിട്ടുള്ളത്. വാരിയെല്ല് പൊട്ടിയ നിലയിലായിരുന്നു. തലയക്ക് അടിയേറ്റതിന്റെ പാടുകളുമുണ്ട്. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ചാണ് പ്രതികള്‍ സിദ്ദിഖിന്റെ മൃതശരീരം വെട്ടിമുറിച്ചതെന്നാണ് കരുതുന്നത്.
കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി വീട്ടില്‍ സിദ്ദിഖിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെയാണ് അട്ടപ്പാടി ചുരത്തില്‍ നിന്ന് പോലീസ് കണ്ടെടുത്തത്. മൃതദേഹം മൂന്ന് കഷണങ്ങളാക്കി ട്രോളി ബാഗുകളിലാക്കി ഉപേക്ഷിക്കുകയായിരുന്നു.