കണ്ണൂർ ജില്ലാ സ്പോർട്സ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി രൂപവത്കരിച്ചു

Share our post

കണ്ണൂർ : കണ്ണൂർ ജില്ലാ സ്പോർട്സ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി നിലവിൽവന്നു. കായികോപകരണങ്ങളുടെ നിർമാണം, വിതരണം, കായിക പരിശീലന സൗകര്യങ്ങളൊരുക്കൽ, പരിപാലനം, ദേശീയ അന്തർദേശീയ മത്സരങ്ങളുടെ നടത്തിപ്പ്, സഹകരണാടിസ്ഥാനത്തിൽ കായിക അക്കാദമികൾ സ്ഥാപിക്കൽ, കണ്ണൂരിലെ സ്പോർട്സ് ക്ലബ്ബുകൾക്ക് ആവശ്യമായ പഠന-കായിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, കായിക താരങ്ങൾക്കും പരിശീലനങ്ങൾക്കും ആവശ്യമായ ധനസഹായം നൽകൽ തുടങ്ങിയവയാണ്‌ സൊസൈറ്റി ലക്ഷ്യമിടുന്നത്‌.

ഒ.കെ. വിനീഷിനെ പ്രസിഡന്റായും ഡോ. പി.പി. ബിനീഷിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. പി.പി. ദിവ്യ, കെ.കെ. പവിത്രൻ, വി.കെ. സനോജ്, ആന്റണി സെബാസ്റ്റ്യൻ, ഡോ. പി.ടി. ജോസഫ്, എ.കെ. ഷെറീഫ്, എം.കെ. നാസർ, കെ. ശാന്തകുമാർ, അഞ്ജന പി. കുമാർ, ഡോ. അഞ്ജലി സന്തോഷ് എന്നിവരാണ്‌ ഭരണസമിതിയംഗങ്ങൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!