വരുന്നു കുഞ്ഞിമംഗലം മാവിനായ് നഴ്സറി: മുളച്ചുകിട്ടില്ല, മുളപ്പിച്ചെടുത്തേ തീരു

Share our post

പയ്യന്നൂർ: കുഞ്ഞിമംഗലം മാവിനെയും നിറത്തിലും മണത്തിലും രുചിയിലും ഏറെ വൈവിധ്യമുള്ള നാട്ടു മാവിനങ്ങളെയും സംരക്ഷിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി കുഞ്ഞിമംഗലത്ത് കുഞ്ഞ്യാങ്ങലം മാങ്ങാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നഴ്സറി ആരംഭിക്കുന്നു.മുളച്ചുകിട്ടാൻ ഏറെ പ്രയാസമുള്ള കുഞ്ഞിമംഗലം മാവിന്റെ തൈകൾ മുളപ്പിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നഴ്സറി തുടങ്ങുന്നത്.

ഏറെ വൈവിധ്യമുള്ളതും അന്യം നിന്ന് കൊണ്ടിരിക്കുന്നതുമായ അപൂർവ്വയിനം നാട്ടു മാവിൻ തൈകളും നഴ്സറിയിൽ ഉണ്ടാക്കും. സ്കൂൾ – കോളേജ് കാമ്പസ്സുകളിലും, പൊതുയിടങ്ങളിലും കുഞ്ഞിമംഗലം മാവിന്റേയനാടൻ മാവിന്റേയും തൈകൾ നട്ട്, ചെറു മാന്തോപ്പുകളുണ്ടാക്കാനുള്ള ഒരുക്കത്തിലാണ് കുഞ്ഞ്യാങ്ങലം മാങ്ങാ കൂട്ടായ്മ പ്രവർത്തകർ.

പൊന്നച്ചൻ ഏഴിലോട്,എ.വി.നാരായണൻ, എം.വി.പി.മുഹമ്മദ് കുഞ്ഞി, വി.വി.സുരേഷ്, നെട്ടൂർ നാരായണൻ, വിനീത് പുത്തലത്ത്, ടി.പി.മധു, കെ.എം.ബാലകൃഷ്ണൻ, പി.പി.രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.മറവിക്ക് കൊടുക്കില്ല,​മധുരമാങ്ങകുഞ്ഞിമംഗലം മാവും മാങ്ങയും മറവിലേക്ക് ആഴ്ന്നു തുടങ്ങിയതോടെയാണ് കുഞ്ഞിമംഗലം മാവിന്റെ കൈമോശം വന്നുപോയ പഴയ പ്രതാപം തിരിച്ചു പിടിക്കുന്നതിന് കുഞ്ഞിമംഗലം മാങ്ങ കൂട്ടായ്മ രൂപം കൊണ്ടത്.

കുഞ്ഞിമംഗലം മാവിനെ സംരക്ഷിക്കുന്നതോടൊപ്പം മറ്റു സ്ഥലങ്ങളിൽ കൂടി നട്ടു വളർത്തുക, ഒട്ടു മാവിൻ തൈകൾ പ്രചരിപ്പിക്കുക, പുതിയ തൊഴിൽ സാദ്ധ്യതകൾ കണ്ടെത്തുക തുടങ്ങിയവയാണ് കൂട്ടായ്മ രൂപം കൊണ്ടത്.തനിയെ മുളക്കില്ല,​ശ്രമകരംതനിയെ മുളക്കാൻ ഏറെ പ്രയാസമുള്ള ഇനമെന്നതാണ് കുഞ്ഞിമംഗലം മാവിന്റെ ഒരു പ്രശ്നം.

അണ്ടിയുടെ കട്ടിയുള്ള പുറം ഭാഗം നീക്കം ചെയ്ത് അതിനുള്ളിലെ ബീജം പുറത്തെടുത്ത് കീടങ്ങളെ നീക്കം ചെയ്ത ശേഷം, ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് തണലിൽ വച്ച് ആവശ്യത്തിന് ഈർപ്പവും നൽകുകയാണ് മുളപ്പിക്കാനുള്ള വഴി.ഇങ്ങനെ ചെയ്താൽ ഒരാഴ്ചക്കുള്ളിൽ വിത്ത് മുളച്ച് വരും.

ഈ തൈകൾ പിന്നീട് കൂടയിലേക്ക് മാറ്റും.വിത്ത് കിളിർപ്പിച്ചുണ്ടാക്കുന്ന തൈകൾ കൂടാതെ ഗ്രാഫ്റ്റു ചെയ്തും കുഞ്ഞിമംഗലം മാവിന്റെ തൈകൾ ഉണ്ടാക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!