Kerala
സിദ്ദിഖിന്റെ കാര്‍ കണ്ടെത്തിയത് ചെറുതുരുത്തിയില്‍; മൃതദേഹം കൊണ്ടുപോയതും ഇതേ കാറില്‍

കോഴിക്കോട്/പാലക്കാട്: കൊല്ലപ്പെട്ട ഹോട്ടലുടമ തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദിഖിന്റെ കാര്‍ കണ്ടെത്തി. സിദ്ദിഖ് ഉപയോഗിച്ചിരുന്ന ഹോണ്ട സിറ്റി കാര്‍ ചെറുതുരുത്തിയിലാണ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. സിദ്ദിഖിനെ കൊലപ്പെടുത്തിയശേഷം പ്രതികള്‍ മൃതദേഹം കൊണ്ടുപോയതും ഇതേ കാറിലായിരുന്നു.
ട്രോളി ബാഗുകളിലാക്കിയ മൃതദേഹം അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ചശേഷം ചെറുതുരുത്തിയിലെത്തിയ പ്രതികള്‍ കാര്‍ ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. ശേഷം ഷൊര്‍ണ്ണൂരില്‍നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ചെന്നൈയിലേക്ക് കടന്നതെന്നും കരുതുന്നു.
ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് വല്ലപ്പുഴ സ്വദേശി ഷിബില്‍, പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവറ സ്വദേശി ഫര്‍ഹാന, വല്ലപ്പുഴ സ്വദേശി ആഷിഖ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ക്ക് പുറമേ ഫര്‍ഹാനയുടെ സഹോദരനും പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന സിദ്ദിഖിനെ എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍വെച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മേയ് 18-ാം തീയതി മുതല്‍ സിദ്ദിഖിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായിരുന്നു.
ഇതിനിടെ സിദ്ദിഖിന്റെ അക്കൗണ്ടില്‍നിന്ന് രണ്ടുലക്ഷത്തോളം രൂപ പിന്‍വലിക്കുകയും ചെയ്തു. തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് നടത്തിയ അന്വേഷണത്തില്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയതായി കണ്ടെത്തുകയുമായിരുന്നു.
സിദ്ദിഖിന്റെ ഹോട്ടലിലെ മുന്‍ ജീവനക്കാരനാണ് ഷിബിലി. മേയ് 18-ന് ഷിബിലിയും ഫര്‍ഹാനയും സിദ്ദിഖും എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ മുറിയിലെത്തിയിരുന്നതായാണ് വിവരം. ഇവിടെ രണ്ട് മുറികളിലായാണ് ഇവരുണ്ടായിരുന്നത്.
ഇതിലൊരു മുറിയില്‍വെച്ചാണ് സിദ്ദിഖിനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍. ശേഷം മൃതദേഹം വെട്ടിമാറ്റി രണ്ട് ട്രോളി ബാഗുകളിലാക്കി 19-ാം തീയതി വൈകിട്ട് മൂന്നുമണിയോടെ പ്രതികള്‍ ഹോട്ടലില്‍നിന്ന് മടങ്ങി. സിദ്ദിഖിന്റെ കാറില്‍തന്നെയാണ് പ്രതികള്‍ ട്രോളിബാഗുകളുമായി കോഴിക്കോട്ടുനിന്ന് കടന്നുകളഞ്ഞത്.
കാറില്‍ ഒരുയുവാവ് ട്രോളി ബാഗുകള്‍ കയറ്റുന്നതിന്റെയും യുവതി ഡിക്കി പരിശോധിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഈ രണ്ടുപേര്‍ ഷിബിലിയും ഫര്‍ഹാനയുമാണെന്നാണ് നിഗമനം. ഈ സമയം കാറില്‍ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായും കരുതുന്നു.
സിദ്ദിഖിന്റെ മൊബൈല്‍ഫോണ്‍ ലൊക്കേഷനും വിവിധ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിയുന്നത്. ചില സാക്ഷിമൊഴികളും അന്വേഷണത്തില്‍ നിര്‍ണായകമായി.
സിദ്ദിഖും ഷിബിലിയും മേയ് 18-ന് എരഞ്ഞിപ്പാലത്തെ ഹോട്ടലിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചതോടെ ഇവരെ കണ്ടെത്താനായിരുന്നു പോലീസിന്റെ ശ്രമം.
തുടര്‍ന്ന് ആര്‍.പി.എഫിന്റെ സഹായത്തോടെ ചെന്നൈ എഗ്മൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ് കഴിഞ്ഞദിവസം ഷിബിലിയെയും ഫര്‍ഹാനയെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെ ഫര്‍ഹാനയുടെ സുഹൃത്തായ ചിക്കു എന്ന ആഷിഖും പോലീസിന്റെ പിടിയിലായിരുന്നു.
ചെന്നൈയില്‍ കസ്റ്റഡിയിലെടുത്ത ഷിബിലിയെയും ഫര്‍ഹാനയെയും വെള്ളിയാഴ്ച വൈകിട്ടോടെ തിരൂരിലെത്തിക്കും. തുടര്‍ന്ന് ഇരുവരെയും വിശദമായി ചോദ്യംചെയ്യുന്നതോടെ മാത്രമേ എന്തിന് കൊലപ്പെടുത്തി, എങ്ങനെയാണ് കൃത്യം നടത്തിയത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരംകിട്ടുകയുള്ളൂ.
Kerala
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് പുതിയ പദ്ധതി പ്രഖ്യാപിച്ച് കെ. ബി ഗണേഷ് കുമാര്‍

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്‌ആർടിസിയിലെ 22,095 സ്ഥിരം ജീവനക്കാരും പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആകും. എസ്ബിഐയും കെഎസ്‌ആർടിസിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. അപകടത്തില്‍ മരിച്ചാല്‍ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായി ലഭിക്കും. അപകടത്തില്‍ പൂർണ വൈകല്യം സംഭവിച്ചാല്‍ ഒരു കോടി രൂപയുംയും ഭാഗീക വൈകല്യം സംഭവിച്ചാല്‍ 80 ലക്ഷം രൂപയും ലഭിക്കും. കെഎസ്‌ആർടിസിയും എസ്ബിഐയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഇൻഷുറൻസ് പദ്ധതി. ജൂണ്‍ നാലു മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. 1995 രൂപ വാർഷിക പ്രീമിയം അടച്ചാല്‍ രണ്ടു വർഷം 15 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കും. ജീവനക്കാരുടെ പങ്കാളിയ്ക്കും രണ്ടു മക്കള്‍ക്കും കവറേജ് ലഭിക്കും. ഈ പോളിസിയുടെ ഭാഗമാകണോ എന്നത് ജീവനക്കാർക്ക് തീരുമാനിക്കാവുന്നതാണെന്നും മന്ത്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
Kerala
മേയ് മാസത്തെ റേഷൻ വിതരണം ഇന്ന് മുതൽ

2025 മേയ് മാസത്തെ റേഷൻ വിതരണം ഇന്ന് (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണെന്ന് സിവിൽ സപ്ലൈസ് വിഭാഗം അറിയിച്ചു. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2025 മേയ് മാസത്തെ റേഷൻ വിഹിതം ആണ് മുകളിലുള്ള ചിത്രത്തിലുള്ളത്. ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos .kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.
Kerala
അപകീർത്തി കേസിൽ അറസ്റ്റിലായ ഷാജൻ സ്കറിയയ്ക്ക് ജാമ്യം

തിരുവനന്തപുരം: യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി യുവതിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ശ്വേത ശശികുമാർ ആണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഷാജൻ സ്കറിയയുടെ അഭിഭാഷകൻ വാദിച്ചു. കസ്റ്റഡിയിലെടുക്കും മുൻപ് നോട്ടീസ് നൽകണമെന്ന ഹൈക്കോടതി ഉത്തരവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. 2024 ഡിസംബർ 23 ന് മറുനാടൻ മലയാളിയുടെ ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി മാഹി സ്വദേശിയായ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്.
ഹണി ട്രാപ്പിലൂടെ ലൈംഗിക വാഗ്ദാനം നൽകി പണം തട്ടുന്നുവെന്ന് വാർത്ത നൽകി തന്നെ സമൂഹത്തിന് മുന്നിലും കുടുംബത്തിന് മുന്നിലും മോശം സ്ത്രീയായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. യു.എ.ഇയിൽ പ്രമുഖ ബാങ്കിലെ ജീവനക്കാരിയാണ് താനെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് ഇപ്പോൾ പൊലീസ് നടപടിയെടുത്തിരിക്കുന്നത്. രാത്രി എട്ടരയോടെയാണ് ഷാജൻ സ്‌കറിയയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പ്, ഐടി നിയമത്തിലെ 120ാം വകുപ്പ്, കേരളാ പൊലീസ് ചട്ടങ്ങളും ചുമത്തിയാണ് പൊലീസ് കേസ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്