നിധി- പ്രയാസ് ഗ്രാന്റിന്‌ അപേക്ഷിക്കാം; 10 ലക്ഷംവരെ ധനസഹായം

Share our post

തിരുവനന്തപുരം : ഹാർഡ്‌വെയർ മേഖലയുമായി ബന്ധപ്പെട്ട സ്‌റ്റാർട്ടപ് ആശയങ്ങൾക്ക്‌ ഉൽപ്പന്ന മാതൃക നിർമിക്കാൻ 10 ലക്ഷം രൂപവരെ ധനസഹായം നൽകും. കേന്ദ്ര ശാസ്‌ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ നിധി -പ്രയാസ് ഗ്രാന്റിനായി കേരള സ്റ്റാർട്ടപ് മിഷൻ വഴിയാണ്‌ അപേക്ഷിക്കേണ്ടത്‌.  

ഹാർഡ്‌വെയർ- ഇലക്ട്രോണിക്സ് മേഖലയിലെ യുവസംരംഭകർ തദ്ദേശീയമായി വികസിപ്പിക്കുന്ന ഉൽപ്പന്നങ്ങളും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുക എന്നതാണ്‌ ലക്ഷ്യം. സാങ്കേതിക പരിജ്ഞാനം, മാതൃകാരൂപീകരണത്തിനുള്ള വ്യക്തമായ മാർഗം എന്നിവ അപേക്ഷകർക്ക് ആവശ്യമാണ്. ധനസഹായം ലഭിച്ച് ഒന്നര വർഷത്തിനുള്ളിൽ മാതൃക രൂപീകരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വ്യവസായ പ്രമുഖരിൽനിന്നുള്ള വിദഗ്ധോപദേശം, ആധുനിക സൗകര്യങ്ങൾ അടങ്ങുന്ന ജോലി സ്ഥലം, വിജയകരമായ മാതൃകകളുടെ വാണിജ്യസാധ്യതകൾ തേടാനായുള്ള സഹായം എന്നിവയും ലഭിക്കും. സ്വന്തമായി സ്റ്റാർട്ടപ് ഉള്ളതോ ഇല്ലാത്തതോ ആയ 18 വയസ്സ്‌ കഴിഞ്ഞ ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം.

ജൂൺ 30നു മുമ്പ്‌ അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും : 

https://startupmission.kerala.gov.in/nidhiprayaas  

nidhiprayas@startupmission.in


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!