ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 82.95 % വിജയം

Share our post

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് ടു (ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി) പരീക്ഷാ ഫലം വിദ്യാഭ്യസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റ് പി.ആര്‍.ഡി ചേംബറിലാണ് വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപനം നടത്തിയത്. 82.95 ശതമാനമാണ് വിജയം. മുൻ വർഷമിത് 83.87 ശതമാനം ആയിരുന്നു

2028 സ്‌കൂളുകളിലായി ആകെ 4,32,436 വിദ്യാര്‍ഥികളാണ് (ആണ്‍കുട്ടികള്‍- 2,18,057, പെണ്‍കുട്ടികള്‍-2,14,379) പരീക്ഷയെഴുതിയത്. പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ – വിഭാഗം തിരിച്ച്;
  • സയന്‍സ് 1,93,544
  • കൊമേഴസ് 1,08,109
  • ഹ്യൂമാനിറ്റീസ് 74,482
  • ടെക്‌നിക്കല്‍ 1,753
  • ആര്‍ട്‌സ് -64
  • സ്‌കോള്‍ കേരള 34,786
  • പ്രൈവറ്റ് കംപാര്‍ട്ട്‌മെന്റില്‍ 19,698

പരീക്ഷാഫലം വൈകീട്ട് 04.00 മണി മുതല്‍ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ലഭ്യമാകും

മൊബൈല്‍ ആപ്പുകള്‍


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!