65 കാരനെ രാത്രി 11 മണിക്ക് വീട്ടിലേക്ക് വിളിച്ചുവരുത്തി, ഹണി ട്രാപ്പിൽ കുടുക്കി; രണ്ട് ലക്ഷം തട്ടിയെന്ന് പരാതി

Share our post

മലപ്പുറം: പെരിന്തൽമണ്ണ ആലിപ്പറമ്പിലുള്ള 65 കാരനെ 43കാരിയായ സ്ത്രീ രാത്രി 11ന് വീട്ടിലേക്ക് വിളിച്ചു വരുത്തി ഹണി ട്രാപ്പിൽ കുടുക്കി രണ്ട് ലക്ഷം കൈക്കലാക്കിയെന്ന പരാതിയിൽ പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

43 കാരിയായ സ്ത്രീ അവരുടെ ഫോണിൽ നിന്ന് കഴിഞ്ഞ മാർച്ച് 18-ന് രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തുകയും മുറ്റത്ത് എത്തിയപ്പോൾ 5 പുരുഷന്മാർ ചേർന്ന് മൊബൈലിൽ വീഡിയോ എടുക്കുകയും, സാമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

സംഘം ഭീഷണിപ്പെടുത്തിയത് പ്രകാരം മാർച്ച് 20ന് ഇവര്‍ക്ക് രണ്ട് ലക്ഷം രൂപ നൽകിയെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.

ഏപ്രില്‍ രണ്ടാംവാരത്തില്‍ കൊച്ചിയിൽ ഡോക്ടറെ ഹണി ട്രാപ്പിൽ പെടുത്താൻ ശ്രമിച്ച യുവതിയും സുഹൃത്തും അറസ്റ്റിലായിരുന്നു.

ഡോക്ടറുടെ കയ്യിൽ നിന്ന് അഞ്ചു ലക്ഷത്തിലേറെ രൂപ ഇവർ തട്ടിയെടുത്തിരുന്നു. ഏപ്രില്‍മാസം അഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചികിത്സയുമായി ബന്ധപ്പെട്ടാണ് യുവതി ഡോക്ടറെ ആദ്യം പരിചയപ്പെടുന്നത്.

അതിന് ശേഷം സുഖമില്ല എന്ന് പറഞ്ഞ് യുവതി താമസിക്കുന്ന പനമ്പിള്ളി ന​ഗറിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് മൊബൈൽ ഫോണിൽ എടുത്ത സ്വകാര്യ ദൃശ്യങ്ങൾ‌ കാണിച്ച് ഭീഷണിപ്പെടുത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!