ഇരിക്കൂറിൽ നിയന്ത്രണം വിട്ട കാർ 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഇരിക്കൂർ: വളവിൽവെച്ച് നിയന്ത്രണം നഷ്ടമായ കാർ താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരിക്കൂർ നിലാമുറ്റം സദ്ദാംസ്റ്റോപ്പിന് സമീപത്തെ വളവിലാണ് സംഭവം. നിയന്ത്രണം നഷ്ടമായ കാർ റോഡിൽ നിന്നും തെന്നി 20 അടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.
കണ്ണൂർ കാട്ടാമ്പള്ളി സ്വദേശി ജലാലുദ്ദീൻ അറഫാത്ത് (48), അഷർ (28) എന്നിവർക്കാണ് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് ഇവരെ ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പെരുവളത്തുപറമ്പിൽ നിന്നും ഇരിക്കൂറിലേക്ക് പോകുന്ന കാർ ആണ് അപകടത്തിൽപെട്ടത്.