MATTANNOOR
മട്ടന്നൂരിൽ ഗതാഗത പരിഷ്കരണം ഇന്ന് മുതൽ; പ്രധാന നിയന്ത്രണങ്ങൾ ഇങ്ങനെ
മട്ടന്നൂർ : നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് 25 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്തും. ഇതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച നഗരസഭാ അധികൃതരുടെയും പോലീസിന്റെയും നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ രൂപവത്കരിച്ച കോർ കമ്മിറ്റി രണ്ടാഴ്ച കഴിഞ്ഞ് നിയന്ത്രണങ്ങൾ പരിശോധിച്ച് ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തും. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളോട് എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് അഭ്യർഥിച്ചു.
പ്രധാന നിയന്ത്രണങ്ങൾ
- ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള കടകളിൽ ചരക്കുലോറികൾ രാവിലെ 8.30 മുതൽ 10 വരെയും വൈകീട്ട് 3.30 മുതൽ 5.30 വരെയും സാധനങ്ങൾ ഇറക്കുന്നതും കയറ്റുന്നതും ഒഴിവാക്കണം
- തലശ്ശേരി റോഡിലെ ഓട്ടോകൾ സീബ്രാലൈനിന് പിറകിൽ പാർക്കുചെയ്യണം. ഓട്ടോറിക്ഷകളുടെ എണ്ണം പരമാവധി 25 ആക്കി നിജപ്പെടുത്തി. അതിനുശേഷം വരുന്ന ഓട്ടോകൾ പ്രഭാഫാർമസി ലെയിനിലും ബസ് സ്റ്റാൻഡ് ലെയിനിലും പാർക്ക് ചെയ്യണം.
- ബസ് സ്റ്റാൻഡിലേക്ക് കടക്കുന്ന ഇടതുഭാഗത്ത് ഇരുചക്രവാഹനങ്ങൾ മാത്രം 10 മിനിട്ട് പാർക്ക് ചെയ്യാം. മറ്റു വാഹനങ്ങൾ മുന്നോട്ടുപോയി നഗരസഭയുടെയും സ്വകാര്യ വ്യക്തിയുടെയും പാർക്കിങ് മൈതാനത്ത് നിർത്തണം.
- ബസ് സ്റ്റാൻഡിന് പിറകിലെ വഴിയിൽ പാർക്കിങ് പൂർണമായി നിരോധിച്ചു. വാഹനങ്ങൾ നഗരസഭയുടെ വ്യാപാരസമുച്ചയത്തിന് അടിയിൽ മാത്രമേ പാർക്ക് ചെയ്യാവൂ.
- മലബാർ പ്ലാസ കോംപ്ലക്സിനും നഗരസഭാ വ്യാപാരസമുച്ചയത്തിനും ഇടയിലുള്ള വഴിയിൽ വാഹനങ്ങൾ പാർക്കുചെയ്യരുത്.
- പ്രഭാ ഫാർമസി മുതലുള്ള ഓട്ടോപാർക്കിങ് കംഫർട്ട് സ്റ്റേഷന് സമീപം അവസാനിക്കേണ്ടതും യാത്രക്കാരെ കയറ്റി മത്സ്യമാർക്കറ്റ് വഴി കണ്ണൂർ റോഡിലേക്ക് പ്രവേശിക്കേണ്ടതുമാണ്.
- തലശ്ശേരി റോഡിൽ പാർക്കുചെയ്യുന്ന ആംബുലൻസുകൾ അവിടെനിന്ന് മാറി കനാൽ റോഡിൽ പാർക്ക് ചെയ്യണം
- മിഷൻ ആസ്പത്രി മുതൽ ശിവപുരം റോഡുവരെ ഇടതുവശം ഒരു വാഹനവും പാർക്ക് ചെയ്യരുത്. പകരം, ആംബുലൻസ് നിർത്തിയിടുന്ന സ്ഥലത്ത് 15 മിനിട്ട് മാത്രം പാർക്ക് ചെയ്യാം.
- ഗവ. ആസ്പത്രി റോഡിൽ തലശ്ശേരി റോഡിൽനിന്ന് ആസ്പത്രിഭാഗത്തേക്ക് പോകുന്ന ഭാഗത്ത് സ്വകാര്യ ചെറുവാഹനങ്ങൾക്ക് 15 മിനിട്ട് പാർക്ക് ചെയ്യാം.
- ഇരിട്ടി റോഡിൽ മത്സ്യമാർക്കറ്റിന് മുൻവശം ഇരുചക്രവാഹനങ്ങൾ മാത്രമേ പാർക്കുചെയ്യാവൂ. മറ്റു വാഹനങ്ങൾ റോഡിന്റെ വലതുവശം പാർക്ക് ചെയ്യണം.
- സ്വകാര്യവാഹനങ്ങളുടെ പാർക്കിങ്ങിന് ഗവ. ആസ്പത്രിക്ക് സമീപത്തെ സ്വകാര്യ പാർക്കിങ് മൈതാനം, അങ്കണവാടിക്ക് സമീപത്തെ നഗരസഭയുടെ പാർക്കിങ് സ്ഥലം, നിർദിഷ്ട പഴം-പച്ചക്കറി മാർക്കറ്റ് പരിസരം, ഐ മാളിന് സമീപമുള്ള സ്വകാര്യ പാർക്കിങ് സ്ഥലം, കണ്ണൂർ റോഡിൽ വില്ലേജ് ഓഫീസിന് സമീപം തുടങ്ങുന്ന സ്വകാര്യ പാർക്കിങ് സ്ഥലം എന്നിവ ഉപയോഗിക്കാം.
- പോലീസിന്റെ സി.സി.ടി.വി. ക്യാമറകൾ വഴി നിരീക്ഷിക്കുകയും നിയമം ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുകയും ചെയ്യും.
MATTANNOOR
കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിയ രണ്ടു വയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

മട്ടന്നൂർ: കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിപ്പോയ രണ്ടുവയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശിയായ രണ്ടുവയസ്സുകാ രൻ്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീൽ ചട്ടി കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ടോടെ യാണ് സംഭവം. ഉടൻ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. കുട്ടിയെയും കൂട്ടി അഗ്നിരക്ഷാ നിലയത്തിൽ എത്തിയതിനെത്തുടർന്ന് പാത്രം നീക്കി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.കുട്ടിക്ക് പരിക്കൊന്നുമേൽക്കാതെ തന്നെ പാത്രം മാറ്റി. സ്റ്റേഷൻ ഓഫീസർ കെ. രാജീവിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് സംഘവും ചേർന്നാണ് പാത്രം ഊരിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്തിയത്.
MATTANNOOR
ഹജ്ജ് 2025: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്

മട്ടന്നൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേഷൻ വഴി യാത്ര പുറപ്പെടുന്ന ആദ്യ വിമാനം മെയ് 11ന് രാവിലെ നാലിന് പുറപ്പെടും. കേരളത്തില്‍ നിന്നുള്ള 4825 തീർത്ഥാടകരും കർണ്ണാടകയില്‍ നിന്നുള്ള 73 തീർത്ഥാടകരും മാഹിയില്‍ നിന്നുമുള്ള 31 പേരുമുള്‍പ്പെടെ മൊത്തം 4929 ഹജ്ജ് തീർത്ഥാടകരാണ് കണ്ണൂരില്‍ നിന്നും യാത്രയാകുന്നത്.
കണ്ണൂരിലെ മെയ് 11ന് പുറപ്പെടുന്ന ആദ്യ വിമാനമായ IX3041ലെ ഹാജിമാർ മെയ് പത്തിന് രാവിലെ പത്തിന് റിപ്പോർട്ട് ചെയ്യണം. മെയ് 11ന് വൈകീട്ട് 7.30ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനമായ IX3043ല്‍ യാത്ര ചെയ്യേണ്ട ഹജ്ജ് തീർത്ഥാടകർ മെയ് 11ന് രാവിലെ ആറ് മണിക്കാണ് എയർപോർട്ടില്‍ റിപ്പോർട്ട് ചെയ്യേണ്ടത്. എല്ലാ ഹജ്ജ് തീർത്ഥാടകും ആദ്യം എയർപാർട്ടിലെ രജിസ്ട്രേഷൻ കൗണ്ടറിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്. എയർപോർട്ടിലെത്തി രജിസ്റ്റർ ചെയ്ത് ലഗേജുകള്‍ എയർലൈൻസിന് കൈമാറിയതിന് ശേഷമാണ് ഹാജിമാർ ഹജ്ജ് ക്യാമ്ബിലെത്തുന്നത്. കൊച്ചി എംബാർക്കേഷനില്‍ നിന്നുള്ള ഹജ്ജ് യാത്ര മെയ് 16-നാണ് ആരംഭിക്കുന്നത്.
MATTANNOOR
കണ്ണൂർ ഹജ്ജ് ഹൗസിന് ഒൻപതിന് മുഖ്യമന്ത്രി തറക്കല്ലിടും

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസ് ശിലാസ്ഥാപനം ഒൻപതിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനവും നടക്കും. കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. വിമാനത്താവളത്തിന് സമീപം കുറ്റിക്കരയിൽ കിൻഫ്രയുടെ ഒരേക്കർ സ്ഥലത്താണ് ഹജ്ജ് ഹൗസ് നിർമിക്കുന്നത്. പദ്ധതി രേഖയും അടങ്കലും തയ്യാറായി. സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസാണ് കണ്ണൂരിൽ നിർമിക്കുന്നത്. അടുത്ത ഹജ്ജ് തീർഥാടന സമയത്ത് ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ ടെർമിനലിൽ ഇത്തവണയും ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കും. 5000- ത്തോളം തീർഥാടകരാണ് കണ്ണൂർ വഴി ഹജ്ജിന് പോകുന്നത്. മേയ് പതിനൊന്ന് മുതൽ 29 വരെയാണ് എയർഇന്ത്യ എക്സ്പ്രസ് ഹജ്ജ് സർവീസ് നടത്തുക. ആദ്യ വിമാനം 11-ന് പുലർച്ചെ നാലിന് പുറപ്പെടും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്