പെണ്‍കുട്ടിക്ക് മാംഗല്യമൊരുക്കി കുടുംബശ്രീയുടെ വാര്‍ഷികം

Share our post

ചാത്തന്നൂര്‍: നിര്‍ധനകുടുംബത്തിലെ പെണ്‍കുട്ടിക്ക് മാംഗല്യമൊരുക്കി ചിറക്കര ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. 25-ാംവാര്‍ഷികാഘോഷം നടത്തി.

ചിറക്കര എട്ടാംവാര്‍ഡിലെ ചെന്നക്കോട് വീട്ടില്‍ ഷീജയുടെയും കല്ലുവാതുക്കല്‍ മാടന്‍പൊയ്ക ചരുവിള വീട്ടില്‍ മഹേഷിന്റെയും വിവാഹമാണ് നടത്തിയത്.

നെടുങ്ങോലത്തെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ മുന്‍മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, ജി.എസ്.ജയലാല്‍ എം.എല്‍.എ., ചിറക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.

പരിപാടിക്ക് മുന്‍കൈയെടുത്ത കുടുംബശ്രീ ചെയര്‍പേഴ്സണ്‍ റിജയെയും പിന്തുണനല്‍കി ഒപ്പം നിന്ന സി.ഡി.എസ്. അംഗങ്ങളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും മേഴ്സിക്കുട്ടിയമ്മ അഭിനന്ദിച്ചു.

ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റ് പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പ്രചോദനമാകുമെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!