ജല അപകടങ്ങൾക്കെതിരേ കായൽ നീന്തൽ 28-ന്

Share our post

പയ്യന്നൂർ : ജല അപകടങ്ങൾക്കെതിരായ ബോധവത്കരണത്തിന്റെ മുന്നോടിയായി കവ്വായി കായലിന്റെ ഭാഗമായുള്ള ഏറൻപുഴയിൽ കളക്ടർ എസ്. ചന്ദ്രശേഖർ നീന്തിക്കയറിയത് രണ്ട്‌ കിലോമീറ്ററോളം. ജല അപകടങ്ങൾക്കെതിരേ 28-ന് നടത്തുന്ന ബോധവത്‌കരണ കായൽ നീന്തലിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ചൊവ്വാഴ്ച രാവിലെ ഒരുകിലോമീറ്ററോളം വീതിയുള്ള കായലിൽ ഇരുഭാഗത്തേക്കും നീന്തി കളക്ടർ തയ്യാറെടുപ്പ് നടത്തിയത്.

ചാൾസൺ സ്വിമ്മിങ് അക്കാദമി ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് 28-ന് രാവിലെ ഏറൻപുഴയിൽ ബോധവത്‌കരണ നീന്തൽ സംഘടിപ്പിക്കുന്നത്. റോഡപകടങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ പേർ മരിക്കുന്നത് ജല അപകടങ്ങളിലൂടെയാണ്. ഈ സാഹചര്യത്തിലാണ് അനായാസ നീന്തൽ പരിശീലനത്തിന്റെയും ഓരോരുത്തരും സ്വയം ജാക്കറ്റായി മാറേണ്ടതിന്റെ ആവശ്യകതയും വിളിച്ചോതുന്ന ബോധവത്‌കരണ കായൽനീന്തൽ സംഘടിപ്പിക്കുന്നത്.

നീന്തലിനൊപ്പം ഫ്ളോട്ടിങ് ചെയ്ത് വിശ്രമിക്കാനുള്ള പരിശീലനവും ഇതിനിടയിൽ നൽകും. അഗ്നിരക്ഷാസേനാംഗങ്ങളും ബോധവത്‌കരണ പരിപാടിയിൽ സംബന്ധിക്കും.

രാമന്തളി കോട്ടംകടവിൽ സംഘടിപ്പിക്കുന്ന ബോധവത്‌കരണ പരിപാടി ഒരു കിലോമീറ്റർ ദൂരം കായലിൽ നിന്തി കളക്ടർ ഉദ്ഘാടനം ചെയ്യും. ടി.ഐ. മധുസൂദനൻ അധ്യക്ഷത വഹിക്കും. കണ്ണൂർ റൂറൽ എസ്.പി. എം. ഹേമലത മുഖ്യാതിഥിയാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!