കർഷക കോൺഗ്രസ് മാർച്ചും ഐക്യദാർഢ്യ സദസും നടത്തി

ഓടംതോട് : ആറുമാസത്തിലധികമായി ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ആറളം ഫാമിലെ ജീവനക്കാരും തൊഴിലാളികളും നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കർഷക കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി സമരപ്പന്തലിലേക്ക് മാർച്ചും ഐക്യദാർഢ്യ സദസും നടത്തി.
സംസ്ഥാന സെക്രട്ടറി പൂക്കോത്ത് അബൂബക്കർ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ വടക്കയിൽ അധ്യക്ഷത വഹിച്ചു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, തോമസ് വർഗീസ്, സെബാസ്റ്റ്യൻ തുണ്ടത്തിൽ, ജൂബിലി ചാക്കോ, സി.ഹരിദാസ്, തോമസ് പാറക്കൽ, ജിമ്മി അന്തിനാട്ട്, റോയ് നമ്പൂടാകം, സി.ജെ.മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.