സിവിൽ സർവീസസ് ഫലം പ്രഖ്യാപിച്ചു; ഗഹനയ്ക്ക് ആറാം റാങ്ക്, ആര്യയ്ക്ക് 36-ാം റാങ്ക്, അഭിമാനമായി മലയാളികൾ

ന്യൂഡല്‍ഹി: 2022-ലെ സിവില്‍ സര്‍വീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇഷിതാ കിഷോറിനാണ് ഒന്നാം റാങ്ക്. ഗരിമ ലോഹ്യ,എന്‍. ഉമാ ഹരതി , സ്മൃതി മിശ്ര എന്നിവരാണ് തൊട്ടുപിന്നിലുള്ളവര്‍.
മലയാളി ഗഹന നവ്യ ജെയിംസ് ആറാം റാങ്കും വി.എം.ആര്യ 36-ാം റാങ്കും എസ്. ഗൗതം രാജ് 63-ാം റാങ്കും നേടിയിട്ടുണ്ട്. ആദ്യ പത്തു റാങ്കുകളില്‍ ഏഴും പെണ്‍കുട്ടികളാണ് സ്വന്തമാക്കിയത്. Check result here: https://www.upsc.gov.in/FR-CSM-22-engl-230523.pdf
പാലാ മുത്തോലി സ്വദേശിയാണ് ഗഹാന നവ്യാ ജയിംസ്. പാലാ സെന്റ്.തോമസ് കോളേജ് അധ്യാപകന്‍ ജയിംസ് തോമസിന്റെയും അധ്യാപിക ദീപാ ജോർജിന്‍റെയും മകളാണ്.
പാലാ അല്‍ഫോണ്‍സാ കോളേജിലും സെന്‍റ് തോമസ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. ജപ്പാൻ അംബാസഡർ സിബി ജോർജിന്‍റെ അനന്തരവളുമാണ്.
തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് വി.എം. ആര്യ ആര്യയുടെ രണ്ടാമത്തെ ശ്രമത്തിലാണ് നേട്ടം കരസ്ഥമാക്കിയത്. നിലവില്‍ ഗസ്റ്റ് അധ്യാപികയായി ജോലിനോക്കുകയാണ് ആര്യ.