Kannur
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശന നിരക്കിൽ വർധന

ശ്രീകണ്ഠപുരം: വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശന നിരക്കിൽ വൻവർധന. വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ പ്രവേശനത്തിന് മുതിർന്നവർക്ക് 60 രൂപയാണ് പുതിയ നിരക്ക്.
കുട്ടികൾക്ക് 20ഉം വിദേശികൾക്ക് 250ഉം കാമറക്ക് 150 രൂപയുമാക്കിയിട്ടുണ്ട്. നേരത്തെ യഥാക്രമം 30, 15, 100, 40 എന്നിങ്ങനെയായിരുന്നു പ്രവേശന ടിക്കറ്റിന് വാങ്ങിയിരുന്നത്.പൈതലിനോട് ചേർന്നുള്ള മഞ്ഞപ്പുല്ല്, പൊട്ടൻ പ്ലാവ് എന്നിവിടങ്ങളിൽ പ്രവേശന നിരക്ക് 50 രൂപയാക്കി ഉയർത്തിയിട്ടുണ്ട്.
മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലും ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടുണ്ട്. കാഞ്ഞിരക്കൊല്ലിയിലെ അളകാപുരിവെള്ളച്ചാട്ടം, ശശിപ്പാറ, കൊട്ടിയൂർ പാലുകാച്ചിമല എന്നിവിടങ്ങളിൽ 50 രൂപയാണ് പുതുക്കിയ നിരക്ക്.
നിരക്ക് വർധനയിലൂടെ സഞ്ചാരികളെ കൊള്ളയടിക്കാനുള്ള നീക്കമാണ് അധികൃതർ നടത്തുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. കണ്ണവത്ത് ചേർന്ന വനംവകുപ്പ് വികസന ഏജൻസി യോഗമാണ് പ്രവേശന നിരക്ക് വൻതോതിൽ കുട്ടാൻ തീരുമാനമെടുത്തത്.
അതേസമയം ജീവനക്കാരുടെ ശമ്പളവും മറ്റു ചെലവുകളും ഗണ്യമായി വർധിച്ച സാഹചര്യത്തിലാണ് പ്രവേശന നിരക്ക് കൂട്ടിയതെന്നും പുതിയനിരക്ക് 2015ൽ തീരുമാനിച്ചതാണെന്നും നടപ്പാക്കാൻ വൈകിയതാണെന്നും വനം അധികൃതർ മാധ്യമത്തോട് പറഞ്ഞു.
കണ്ണവത്ത് ചേർന്ന യോഗത്തിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്. ദീപ, ഡി.എഫ്.ഒ പി. കാർത്തിക്, വിവിധ റേഞ്ച് ഫോറസ്റ്റർമാരായ പി. രതീശൻ, സുധീർ നാരോത്ത്, അഖിൽ നാരായണൻ എന്നിവരും കൃഷി, തദ്ദേശ സ്വയംഭരണ അധികൃതരും പങ്കെടുത്തിരുന്നു.
ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലുള്ള ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്ക് കുട്ടികൾക്ക് പ്രവേശന നിരക്കിൽ വിനോദ സഞ്ചാര വകുപ്പ് ഇളവ് നൽകിയിട്ടുണ്ട്. 100 രൂപയായിരുന്ന പ്രവേശന ടിക്കറ്റ് നിരക്ക് 50 രൂപയായി കുറച്ചു. ഇവിടെ മുതിർന്നവർക്ക് പഴയ നിരക്കായ 100 രൂപ തന്നെയാണ് നിലവിലെ പ്രവേശന നിരക്ക്.
ഏഴരക്കുണ്ടിൽ കാഴ്ചകൾ നുകരാം…
ശ്രീകണ്ഠപുരം: ഏഴരക്കുണ്ട് വെള്ളച്ചാട്ടം സന്ദർശകർക്കായി തുറന്നു കൊടുത്തു. നീരൊഴുക്ക് കുറഞ്ഞ് ജലം മലിനമായതിനെത്തുടർന്ന് കഴിഞ്ഞ മാർച്ച് ആറിനാണ് പ്രവേശനം നിർത്തിവച്ചത്. മഴ പെയ്യാൻ വൈകിയതിനാൽ രണ്ടര മാസക്കാലമാണ് ഏഴരക്കുണ്ട് വിനോദസഞ്ചാര കേന്ദ്രം അടഞ്ഞുകിടന്നത്.
പൈതൽമലയിലെത്തുന്ന സഞ്ചാരികളാണ് കൂടുതലായും ഏഴരക്കുണ്ടിലെത്തിയിരുന്നത്. കുളിക്കാനും ചിന്നിച്ചിതറുന്ന വെള്ളച്ചാട്ട കാഴ്ച നുകരാനും സാധിക്കുന്നതാണ് ഏഴരക്കുണ്ട്. വനമേഖലയിൽ വേനൽ മഴ കൂടുതൽ ലഭിച്ചതിനാൽ ഇവിടെ നീരൊഴുക്കിന്റെ ശക്തി കൂടിയിട്ടുണ്ട്.
കെട്ടിനിന്ന് മലിനമായ വെള്ളം പൂർണമായും ഒഴുകിപ്പോയതിനാൽ അത് സഞ്ചാരികൾക്ക് ഗുണകരമാവുകയും ചെയ്തു. കാലവർഷം ശക്തമാകുന്നതുവരെ മാത്രമെ ആളുകൾക്ക് ഇവിടെ പ്രവേശനം നൽകുകയുള്ളൂവെന്നത് സഞ്ചാരികളെ നിരാശരാക്കുന്നുണ്ട്.
മൺസൂൺ കാലത്താണ് ഏഴരക്കുണ്ടിന്റെ വശ്യസൗന്ദര്യം ദൃശ്യമാവുക. രണ്ടു മാസത്തിനു ശേഷം പ്രവേശനം അനുവദിച്ചതോടെ ഏഴരക്കുണ്ടിലെ കാഴ്ച നുകരാൻ കഴിഞ്ഞ ദിവസം നിരവധി സഞ്ചാരികളാണ് എത്തിയത്. സ്കൂളുകൾ തുറക്കുന്നതോടെ കുടുംബാംഗങ്ങളുടെ വരവ് വിനോദ സഞ്ചാര മേഖലയിൽ കുറയും.
Kannur
തട്ടിപ്പുകാർ എം.വി.ഡിയുടെ പേരിൽ വാട്സ്ആപ്പിലും വരും; പെട്ടാൽ കീശ കീറും

കണ്ണൂർ: ഓൺലൈൻ തട്ടിപ്പുകാർ പണം അപഹരിക്കാനായി കണ്ടെത്തുന്നത് പുതുവഴികൾ. എംവിഡിയുടെ പേരിൽ വാട്സ്ആപ്പിൽ നിയമലംഘന സന്ദേശമയച്ചാണ് ഇപ്പോൾ പുതിയ തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തിൽ സന്ദേശം ലഭിച്ച കുടുക്കിമൊട്ട സ്വദേശിയായ പ്രണവിന് പണം നഷ്ടപ്പെട്ടു. നിയമലംഘനം ചൂണ്ടിക്കാണിച്ചുള്ള സന്ദേശം ലഭിച്ചത്. ചെലാൻ നമ്പർ, നിയമലംഘനം നടത്തിയ തീയതി, വാഹനത്തിന്റെ നമ്പർ, എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഇയാൾക്ക് സന്ദേശം ലഭിച്ചത്. സന്ദേശമയച്ച അക്കൗണ്ടിന്റെ ചിത്രവും എംവിഡിയുടേതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. ഇതോടൊപ്പം ചെലാൻ ലഭിക്കാൻ സന്ദേശത്തിന് ഒപ്പമുള്ള പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നാണ് നിർദേശവും ഉണ്ടായിരുന്നു.
Kannur
288 മണിക്കൂറിൽ സ്വർണത്തിൽ വ്യത്യാസം 6,320 രൂപ; ഈ പോക്കുപോയാൽ അകലെയല്ല മുക്കാൽ സെഞ്ചുറി

കണ്ണൂർ: കേരളത്തിൽ സ്വർണവില അതിവേഗം കുതിക്കുന്നു. വിവാഹ സീസൺ തുടങ്ങിയതോടെ പല കുടുംബങ്ങളിലും ആശങ്ക ജനിപ്പിച്ചാണ് സ്വർണത്തിന്റെ കുതിപ്പ്. ഇന്ന് പവൻവില 72,120 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് ഗ്രാമിന് 95 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണം ലഭിക്കാൻ നല്‍കേണ്ടത് 9,015 രൂപയാണ്. പവൻ വിലയിലാകട്ടെ 24 മണിക്കൂറിലെ മാറ്റം 560 രൂപയാണ്. വെള്ളിവില 109 രൂപയിൽ തന്നെ നിൽക്കുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വില 7,410 രൂപയായും ഉയർന്നു.
Kannur
സംസ്ഥാനത്ത് ലഭിച്ചത് പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വേനല്‍ മഴ; ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയില്‍

കണ്ണൂർ: സംസ്ഥാനത്ത് പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വേനല്‍ മഴ ഇത്തവണ ലഭിച്ചതായി കണക്കുകള്‍. 62 ശതമാനം അധിക വേനല്‍ മഴയാണ് ലഭിച്ചത്. മാർച്ച് ഒന്ന് മുതല്‍ 19 വരെയുള്ള കാലയളവില്‍ 95.66 മില്ലീമീറ്റർ മഴയാണ് കേരളം പ്രതീക്ഷിച്ചത്. എന്നാല്‍ 154 .7 മില്ലീമീറ്റർ മഴ ലഭിച്ചു. ഇത് 62 ശതമാനം അധികമാണ്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത്. 167 ശതമാനം അധിക മഴയാണ് ഇവിടെ പെയ്തത്. പ്രതീക്ഷിച്ചത് 42 മില്ലീമീറ്റർ മഴയാണെങ്കില്‍ ലഭിച്ചത് 112 .3 മില്ലീമീറ്റർ മഴ. പാലക്കാട്, കോഴിക്കോട് ജില്ലകളിലും 100 ശതമാനത്തിലധികം അധിക മഴ ലഭിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ ഏറ്റവും കുറവ് അധിക മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. ആറ് ശതമാനമാണ് ലഭിച്ചത്. കാസർകോഡ്, എറണാകുളം, ആലപ്പുഴ, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും 50 ശതമാനത്തിന് മുകളില്‍ അധിക മഴ പെയ്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്