കാട്ടുപന്നിയെ വെടിവെക്കാനുള്ള അനുമതി ഒരു വർഷത്തേക്ക് കൂടി നീട്ടി
തിരുവനന്തപുരം : അക്രമകാരികളായ കാട്ടുപന്നികളെ വെടിവെക്കാൻ തദ്ദേശസ്ഥാപന അധ്യക്ഷൻമാർക്ക് നൽകിയിരുന്ന അധികാരം ഒരു വർഷത്തേക്കുകൂടി നീട്ടുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. മെയ് 28 വരെയാണ് ഇതിന് കാലാവധി നൽകിയിരുന്നത്. മനുഷ്യന് കൂടുതൽ ഭീഷണി ഉയർത്തുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ ഇതുവരെ അംഗീകരിച്ചില്ലെന്നും മന്ത്രി പറഞ്ഞു.