Connect with us

Kerala

പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് ആശങ്ക വേണ്ട,ഉപരിപഠനത്തിന് അർഹതയുള്ള എല്ലാ വിദ്യാർത്ഥികൾക്കും അവസരമുണ്ടാകും’

Published

on

Share our post

തിരുവനന്തപുരം:പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങൾ പടർത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കുറ്റപ്പെടുത്തി.അവർ കഴിഞ്ഞ തവണയും പ്ലസ് വൺ പ്രവേശന സമയത്ത് ഈ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

എന്നാൽ ഒരു തടസ്സവും ഇല്ലാതെ പ്രവേശന നടപടികൾ പൂർത്തിയായി. പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് തയ്യാറാക്കുന്നതിന് മുമ്പ് തന്നെ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തുന്നവർക്ക് നല്ല ഉദ്ദേശമല്ല ഉള്ളതെന്നും മന്ത്രി പറഞ്ഞു.

കേരള സംസ്ഥാനത്തെ തെക്കും വടക്കും എന്നൊക്കെ പറഞ്ഞ് വിലയിരുത്തുന്നത് തീർത്തും അനാരോഗ്യകരമായ പ്രവണതയാണ്. കേരള സംസ്ഥാനം രൂപീകരിച്ചതിന് ശേഷം അധികാരത്തിൽ വന്ന ഒരു സർക്കാരും ഇത്തരത്തിൽ ഒരു നിലപാട് കൈക്കൊണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം.

പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് വിദ്യാർഥികളും രക്ഷകർത്താക്കളും ഒട്ടും ആശങ്കപ്പെടേണ്ടതില്ല. പ്രവേശന നടപടികൾ പൂർത്തിയാകുമ്പോൾ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നു എന്ന് മുൻ വർഷത്തേത് പോലെ വ്യക്തമാകും.

ഉപരിപഠനത്തിന് അർഹതയുള്ള എല്ലാ വിദ്യാർത്ഥികൾക്കും കേരളത്തിൽ പഠനാവസരം ഉണ്ടാകുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.


Share our post

Kerala

പത്താംതരം തുല്യതാ കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

Published

on

Share our post

സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ കോഴ്സിലേക്ക് സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. ഏഴാം തരം വിജയിച്ച 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക്് രജിസ്റ്റര്‍ ചെയ്യാം. 1950 രൂപ ഫീസും സൂപ്പര്‍ ഫൈനായി 250 രൂപയും അടയ്ക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന പത്താമുദയം പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ ഫീസ് നല്‍കേണ്ടതില്ല. ഒരു വര്‍ഷമാണ് പഠന കാലാവധി. താല്പര്യമുള്ളവര്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായോ ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍ 0497 2707699.


Share our post
Continue Reading

Kerala

തിരുവനന്തപുരം-കൊച്ചി എയര്‍ ഇന്ത്യ സര്‍വിസ് ഇന്നുമുതല്‍

Published

on

Share our post

വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്​​പ്ര​സി​ന്റെ പു​തി​യ സ​ര്‍വി​സ് ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും.ചൊ​വ്വ, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 7.15ന് ​പു​റ​പ്പെ​ട്ട് 8.05ന് ​കൊ​ച്ചി​യി​ലെ​ത്തും. കൊ​ച്ചി​യി​ല്‍നി​ന്ന് തി​ങ്ക​ള്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ രാ​ത്രി 11ന് ​പു​റ​പ്പെ​ട്ട് 11.50ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും.തി​രു​വ​ന​ന്ത​പു​രം-​കൊ​ച്ചി റൂ​ട്ടി​ല്‍ ഇ​ന്‍ഡി​ഗോ​യു​ടെ പ്ര​തി​ദി​ന സ​ര്‍വി​സി​ന് പു​റ​മേ​യാ​ണ് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്​​പ്ര​സ് സ​ര്‍വി​സ് തു​ട​ങ്ങു​ന്ന​ത്.


Share our post
Continue Reading

Kerala

മൂ​ന്നു പെ​ണ്‍​മ​ക്ക​ളെ വ​ര്‍​ഷ​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ

Published

on

Share our post

ഇ​ടു​ക്കി: ബൈ​സ​ൺ​വാ​ലി​യി​ൽ പെ​ൺ​മ​ക്ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ‌. 19 ഉം 17​ഉം 16ഉം ​വ​യ​സ്സു​ള്ള മൂ​ന്നു കു​ട്ടി​ക​ളെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ചി​രു​ന്ന​ത്.രാ​ജാ​ക്കാ​ട് പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ്കൂ​ളി​ൽ ന​ട​ത്തി​യ കൗ​ൺ​സി​ലിം​ഗി​ലാ​ണ് കു​ട്ടി​ക​ളി​ലൊ​രാ​ൾ കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ്കൂ​ള്‍ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ ചൈ​ൽ​ഡ് ലൈ​നി​ൽ പ​രാ​തി ന​ൽ​കി.തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. കു​ട്ടി​ക​ളു​ടെ അ​മ്മ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​യാ​ളാ​ണ്. ഇ​വ​ർ ഇ​തി​നു​ള്ള മ​രു​ന്ന് ക​ഴി​ച്ച് മ​യ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി അ​ച്ഛ​ൻ കു​ട്ടി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്തി​രു​ന്ന​ത്.വി​വ​രം പു​റ​ത്ത് പ​റ​യാ​തി​രി​ക്കാ​ൻ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും കു​ട്ടി​ക​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. 45 വ​യ​സ്സു​ള്ള ആ​ളാ​ണ് പ്ര​തി. ഇ​യാ​ളെ ശ​നി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പോ​ക്സോ കേ​സ് ഉ​ള്‍​പ്പെ​ടെ ചേ​ര്‍​ത്താ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് നി​യ​മ​പ്ര​കാ​രം പ്ര​തി​യു​ടെ പേ​രും മ​റ്റു വി​വ​ര​ങ്ങ​ളും പു​റ​ത്തു​വി​ടാ​നാ​കി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.


Share our post
Continue Reading

Kerala24 seconds ago

പത്താംതരം തുല്യതാ കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

Kannur1 hour ago

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ മരിച്ച നിലയില്‍

PERAVOOR1 hour ago

ബെംഗളൂരു കേന്ദ്രമാക്കി വിസ തട്ടിപ്പ്; മലയാളിയെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു

Kannur2 hours ago

കാട് കയറിയും മാലിന്യം നിറഞ്ഞും പഴശ്ശി കനാൽ; അപകടഭീഷണി ഉയർത്തുന്നുവെന്ന് നാട്ടുകാർ

THALASSERRY3 hours ago

പ​ന്ത​ക്ക​ൽ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച: മോ​ഷ്ടാ​വ് പി​ടി​യി​ൽ

THALASSERRY4 hours ago

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

Kerala4 hours ago

തിരുവനന്തപുരം-കൊച്ചി എയര്‍ ഇന്ത്യ സര്‍വിസ് ഇന്നുമുതല്‍

Kerala5 hours ago

മൂ​ന്നു പെ​ണ്‍​മ​ക്ക​ളെ വ​ര്‍​ഷ​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ

Kerala5 hours ago

ആധാർ എടുക്കുന്നതിനും തിരുത്തുന്നതിനും കർശന നിയന്ത്രണം

Kerala6 hours ago

മഞ്ഞപ്പിത്തം അതിവേഗം പടരുന്നു : ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!