വളയംചാൽ – ആറളം ഫാം പാലം കടക്കണമെങ്കിൽ മരം മുറിക്കണം

കേളകം : വളയംചാൽ-ആറളംഫാം പാലത്തിന് വിലങ്ങുതടിയായി ഒരു മരം. 90 ശതമാനം പ്രവൃത്തി പൂർത്തിയായി ഉദ്ഘാടനത്തിനൊരുങ്ങുന്ന പാലത്തിന് മുന്നിലാണ് വിലങ്ങുതടി എന്നോണം ഒരു മരം നിൽക്കുന്നത്. മരം മുറിച്ചുനീക്കാത്തതിനാൽ പാലം കഴിഞ്ഞ് മെയിൻ റോഡിലേക്ക് നിർമിക്കേണ്ട സ്ലാബ് നിർമാണവും പൂർത്തിയാക്കാൻ ആയിട്ടില്ല.
നിലവിൽ സോഷ്യൽ ഫോറസ്ട്രിയുടെ കീഴിലാണ് ഈ മരം. മുറിക്കാൻ അനുമതി നല്കേണ്ടതും ഇവരാണ്. ബന്ധപ്പെട്ടവർ ഇടപെടാതിരുന്നാൽ പാലം നിർമാണം പൂർത്തിയാക്കി ഈ മഴക്കാലത്തിന് മുമ്പ് തുറന്നുകൊടുക്കാനാവില്ല. കേളകം പഞ്ചായത്തിനെയും ആറളം ഫാമിനെയും ബന്ധിപ്പിക്കുന്ന ഈ പാലം ഫാം നിവാസികളുടെ ചിരകാല സ്വപ്നമാണ്.