കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച എട്ടുപേര്‍ അറസ്റ്റില്‍; 133 കേസ്

Share our post

തിരുവനന്തപുരം: കുട്ടികളുടെ നഗ്‌നചിത്രം പ്രചരിപ്പിച്ചവരെ കണ്ടെത്താനായി നടത്തിയ ഓപ്പറേഷന്‍ പി. ഹണ്ടില്‍ ഐ.ടി ജീവനക്കാരടക്കം എട്ടുപേര്‍ അറസ്റ്റില്‍. സംസ്ഥാന വ്യാപകമായി 449 ഇടങ്ങളിലാണ് ഇന്നലെ റെയ്ഡ് നടത്തിയത്. 133 കേസ് രജിസ്റ്റര്‍ ചെയ്തു.

212 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്തവ ഡിവൈസില്‍ അഞ്ച് മുതല്‍ 16 വയസുവരെയുള്ള കുട്ടികളുടെ ദൃശ്യങ്ങളും കണ്ടെത്തി. ഐ.ടി ജീവനക്കാരുള്‍പ്പടെ എട്ട് പേരാണ് അറസ്റ്റിലായത്.

പിടിച്ചെടുത്ത ഉപകരണങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!