അയച്ച മെസ്സേജിൽ പിഴവുണ്ടോ?; ഇനി വാട്ട്‌സ്ആപ്പിൽ അയച്ച മെസ്സേജുകൾ എഡിറ്റ് ചെയ്യാം

Share our post

വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ തലവേദനയാണ് മെസ്സേജുകളിൽ ഉണ്ടാകുന്ന പിഴവുകൾ. അക്ഷര തെറ്റുകൾ മുതൽ വലിയ പിഴവുകൾ വരെ അയക്കുന്ന മെസ്സേജുകളിൽ ഉണ്ടാകാം.

ഇത്തരം മെസ്സേജുകൾ അയച്ചു കഴിഞ്ഞാൽ പൂർണമായി നീക്കം ചെയ്യുക എന്നതല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നു. ഈ പ്രശ്നനത്തിന് പരിഹാരവുമായി രംഗത്ത് വന്നിരിക്കുകയാണ് വാട്ട്‌സ്ആപ്പിന്റെ മാതൃകമ്പനി മെറ്റ.

വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ലിക്കേഷൻ ചെയ്യുന്നവർക്ക് മെസ്സേജുകൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യം കമ്പനി അവതരിപ്പിച്ചു.

മെസ്സേജ് അയച്ചതിന് ശേഷം 15 മിനുട്ടിന് ഉള്ളിൽ മാത്രമേ പ്രസ്തുത മെസ്സേജ് എഡിറ്റ് ചെയ്യാൻ സാധിക്കുകയുള്ളു. നിലവിൽ ആൻഡ്രോയിഡിന്റെ ബീറ്റ ഉപയോക്താക്കൾക്കാണ് മാത്രമേ ഈ ഫീച്ചർ ലഭ്യമായിട്ടുള്ളു.

വരും ആഴ്ചകളിൽ, വാട്ട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റ് പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങും. എഡിറ്റ് ചെയ്ത സന്ദേശങ്ങൾക്ക് ഒപ്പം ‘ എഡിറ്റ് ചെയ്തത്’ എന്ന ഒരു അറിയിപ്പ് കാണാൻ സാധിക്കും.

എന്നാൽ, മെസേജിൽ വരുത്തിയ മാറ്റങ്ങൾ കാണാൻ സാധിക്കില്ല. എഡിറ്റ് ചെയ്ത സന്ദേശം മാത്രമേ കാണാൻ സാധിക്കു. ഒരിക്കൽ മെസ്സേജ് അയച്ചു കഴിഞ്ഞാൽ, 15 മിനുട്ടിന് ഉള്ളിൽ ആ മെസ്സേജിൽ ക്ലിക്ക് ചെയ്ത പിടിക്കുമ്പോൾ ലഭിക്കുന്ന പോപ്പ്-അപ്പ് മെനുവിൽ നിന്ന് ‘എഡിറ്റ്’ തെരഞ്ഞെടുക്കാം


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!