അപകടകരമായ മരക്കൊമ്പുകൾ മുറിച്ചു മാറ്റണം; കാടുകയറിയ പറമ്പുകൾ വൃത്തിയാക്കണം

Share our post

കണിച്ചാർ : പഞ്ചായത്തിലെ മുഴുവ൯ പ്രദേശങ്ങളിലേയും വ്യക്തികള്‍ക്കോ, വീട് ഉള്‍പ്പെടെയുളള എടുപ്പിനോ, കൃഷിക്കോ ആപത്ത് ഉണ്ടാകാന്‍ സാധ്യതയുളള സ്വകാര്യ പറമ്പുകളിലെ വൃക്ഷങ്ങളോ ശാഖകളോ അപടകരമായത് സ്ഥലം ഉടമകൾ മുറിച്ചു മാറ്റണം.

യഥാസമയം പരിപാലിക്കാതെ കാടു കയറി കിടക്കുന്ന സ്വകാര്യ പറമ്പുകള്‍ അയല്‍പക്കത്തുളളവ൪ ഉള്‍പ്പെടെ മററുളളവര്‍ക്ക് ഉപദ്രവകരമായിട്ടു ളളതാണെങ്കിൽ ആയത് ഈ മാസം 30-നകം കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കേണ്ടതുമാണ്.

ഈ അറിയിപ്പ് അനുസരിക്കാത്തവര്‍ക്കെതിരെ പിഴ/പ്രോസിക്യൂഷന്‍ ഉള്‍പ്പെടെ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!