എയർപോർട്ട് ഇസ്‌ലാഹി സെന്ററിൽ ഹജ്ജ് യാത്രക്കാർക്ക് സൗകര്യമൊരുക്കും – കെ.എൻ.എം.

കണ്ണൂർ : ഹജ്ജ് കർമത്തിനായി കണ്ണൂർ വിമാനത്താവളത്തിൽനിന്ന് യാത്ര പുറപ്പെടുന്നവർക്കും യാത്രയയക്കാൻ വരുന്നവർക്കും മട്ടന്നൂരിലെ എയർപോർട്ട് ഇസ്‌ലാഹി സെന്ററിൽ വിപുലമായ സൗകര്യമൊരുക്കാൻ കെ.എൻ.എം. ജില്ലാ പ്രവർത്തകസമിതി യോഗം തീരുമാനിച്ചു. ഇതേക്കുറിച്ച് ആലോചിക്കാനായി 26-ന് വൈകിട്ട് മൂന്നിന് മട്ടന്നൂർ ഇസ്‌ലാഹി സെന്ററിൽ യോഗം ചേരും.
പി.കെ.ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ഡോ. എ.എ.ബഷീർ അധ്യക്ഷനായി. ഡോ. മുഹമ്മദ് ഫാറൂഖ്, അഹമ്മദ് പരിയാരം, അബ്ദുറഹ്‌മാൻ ഉളിയിൽ, മഹമൂദ് വാരം, ഹാഷിം, കെ.കെ.അബ്ദുള്ള കടവത്തൂർ, ശഫീഖ് ഇലാഹി, ഖാലിദ് പയ്യന്നൂർ തുടങ്ങിയവർ സംസാരിച്ചു.