Connect with us

Kerala

ട്രഷറികളിൽ 2000 രൂപ നോട്ട് സ്വീകരിക്കും

Published

on

Share our post

തിരുവനന്തപുരം : ട്രഷറികളിൽ 2000 രൂപയുടെ നോട്ട് സ്വീകരിക്കും. നോട്ടുകൾ സ്വീകരിക്കണമെന്ന് സർക്കാർ നിർദേശം നൽകി. രണ്ടായിരത്തിന്റെ നോട്ട് റിസർവ് ബാങ്ക് പിൻവലിച്ചതിനാൽ ട്രഷറികളിൽ നോട്ടുകൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു.

ഇതിലാണ് ഇപ്പോൾ വ്യക്തത വന്നിരിക്കുന്നത്. നോട്ടുകൾ സെപ്റ്റംബർ 30 വരെ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാൻ ആർ.ബി.ഐ അവസരം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നോട്ട് സ്വീകരിക്കാതിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് സർക്കാർ വ്യക്തമാക്കി. 23 മുതൽ എല്ലാ ബാങ്കുകളിൽ നിന്നും നോട്ടുകൾ മാറിയെടുക്കാൻ സാധിക്കും.

2000 രൂപയുടെ നോട്ട് സ്വീകരിക്കുമെന്ന് കെഎസ്ആർടിസിയും വ്യക്തമാക്കിയിട്ടുണ്ട്. കെ.എസ്‌.ആർ.ടി.സിയിൽ നോട്ടുകൾ സ്വീകരിക്കില്ലെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ നോട്ടുകൾ നിലവിൽ സാധാരണ പോലെ റിസർവ്ബാങ്ക് നിർദേശം നൽകിയ തീയതിവരെ കെ.എസ്‌.ആർ.ടി.സി ബസുകളിൽ സ്വീകരിക്കും.

എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്മെന്റ് ഇതു സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്.

നോട്ടുകൾ സ്വീകരിക്കരുതെന്ന നിർദേശമില്ലെന്നും പരാതി വന്നാൽ ഉത്തരവാദികൾക്കെതിരെ നടപടിസ്വീകരിക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.


Share our post

Kerala

ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധന

Published

on

Share our post

ശബരിമല : ശബരിമലയിലേക്കുള്ള തീർഥാടകരുടെ പ്രവാഹം തുടരുന്നു. മണ്ഡല–മകരവിളക്ക്‌ തീർഥാടനത്തനായി നടതുറന്ന് 12 ദിവസം പിന്നിട്ടപ്പോൾ ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധനവാണുള്ളത്. ബുധനാഴ്ച വരെ 9,13,437 തീർഥാടകരാണ് അയ്യപ്പ ദർശനം നടത്തിയത്. കഴിഞ്ഞ വർഷമിത് 5,53,922 പേരായിരുന്നു. മുൻ വർഷത്തേക്കാൾ മൂന്നര ലക്ഷത്തിലധികം പേരുടെ വർദ്ധനവാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഉണ്ടായിരിക്കുന്നത്. തീർഥാടകരുടെ എണ്ണം വർദ്ധിക്കുമ്പോഴും പരാതികളോ പരിഭവങ്ങളോ ഇല്ലാതെയാണ് മണ്ഡലകാലം മുന്നോട്ടുപോകുന്നതെന്നും സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും നടത്തിയ മികച്ച മുന്നൊരുക്കങ്ങളുടെ ഫലമായാണ്‌ സുഗമമായി കാര്യങ്ങൾ നടക്കുന്നതെന്നും ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പി. എസ്‌ പ്രശാന്ത്‌ പറഞ്ഞു.

കഴിഞ്ഞ മണ്ഡലകാലത്തുണ്ടായ പ്രശ്‌നങ്ങളെല്ലാം പഠിച്ച്‌ പരിഹരിച്ചു. ഇത്തവണ തീർഥാടകർക്ക്‌ വേണ്ട എല്ലാ സൗകര്യങ്ങളും സജ്ജമാക്കി. മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വിവിധ വകുപ്പകളെയും കൂട്ടിയോജിപ്പിച്ചാണ്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്‌. പൊലീസിന്റെ സേവനം എടുത്തു പറയേണ്ടതാണ്. തീർഥാടകരെല്ലാം സംതൃപ്‌തരായാണ് മലയിറങ്ങുന്നത്. അധിക വരുമാനം ഉണ്ടാവുകയും ചെയ്‌തു. കഴിഞ്ഞ വർഷം ആദ്യ 12 ദിവസം കൊണ്ട് 47,12,01,536 രൂപയുടെ വരുമാനമാണ് ഉണ്ടായതെങ്കിൽ ഈ വർഷം 63,01,14,111 രൂപ വരുമാനം ലഭിച്ചു. 15,89,12,575 രൂപ കൂടുതൽ ലഭിച്ചു.

നിലവിൽ വെർച്വൽ ക്യൂ വഴി എത്തുന്നവരുടെ എണ്ണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ല. ഒരു ദിവസം ഒരു ലക്ഷത്തിലധികം ആളുകൾ വന്നാൽ തിരക്ക്‌ നിയന്ത്രണാതീതമാകും. എന്നാൽ ശബരിമലയിലേക്ക്‌ ദർശനത്തിനായെത്തുന്ന ഒരാളെ പോലും മടക്കിയയക്കില്ല. മാളികപ്പുറത്തെ അനാചാരങ്ങളുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെ കുറിച്ച് തന്ത്രിയുമായി ചർച്ച നടത്തിയെന്നും പി എസ് പ്രശാന്ത് പറഞ്ഞു. അനാചാരങ്ങൾ അവസാനിപ്പിക്കാൻ നടപടി തുടങ്ങും. തീർഥാടകരെ ബോധവൽക്കരിക്കും. മഞ്ഞൾപ്പൊടിയും വസ്ത്രങ്ങളും നിക്ഷേപിക്കാൻ പ്രത്യേക സംവിധാനം ഒരുക്കും. ദേവസ്വം ബോർഡ്‌ അംഗങ്ങളായ ജി സുന്ദരേശൻ, അഡ്വ. എ അജികുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞൾ പൊടി വിതറുന്നതും ആചാരമല്ലെന്നും ഇത് അനുവദിക്കരുതെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇത് മറ്റ് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് കോടതി നിരീക്ഷിച്ചത്. ഇത്തരം കാര്യങ്ങൾ ശബരിമലയിലെ ആചാരത്തിന്റെ ഭാ​ഗമല്ല. മാളികപ്പുറത്ത് വസ്ത്രം ഉപേക്ഷിക്കുന്നതും ആചാരമല്ല. ഇക്കാര്യങ്ങളിൽ ഭക്തർക്കിടയിൽ അവബോധം ഉണ്ടാക്കണമെന്നും ഈ വിവരങ്ങൾ ഭക്തരെ അനൗൺസ്‌മെന്റിലൂടെ അറിയിക്കമെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് എസ് മുരളീകൃഷ്ണയും ഉൾപ്പെട്ട ബെഞ്ച് സ്വമേധയാ എടുത്ത ഹർജിയിൽ ഉത്തരവിട്ടു.


Share our post
Continue Reading

Kerala

ബംഗളൂരിൽ അസം യുവതിയുടെ കൊല; കണ്ണൂർ സ്വദേശിയായ കാമുകൻ പിടിയിൽ

Published

on

Share our post

ബെംഗളൂരു: അസം സ്വദേശിയായ വ്ലോഗറായ യുവതിയുടെ കൊലപാതകത്തിലെ പ്രതിയായ കണ്ണൂർ കിഴുന്ന സ്വദേശി ആരവ് പൊലീസ് പിടിയിൽ. ഉത്തരേന്ത്യയിൽ നിന്നാണ് കർണാടക പോലീസ് ആരവിനെ കസ്റ്റഡിയിൽ എടുത്തത്. ഇന്ന് രാത്രിയോടെ ഇയാളെ ബംഗളൂരുവിൽ എത്തിക്കും.അസം സ്വദേശിനി മായ ഗൊഗോയിയെ ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാർട്ട്മെന്റിൽ കൊലപ്പെടുത്തിയശേഷം ഇയാൾ കടന്നുകളഞ്ഞിരുന്നു. യുവതിയുടെ കാമുകനും കണ്ണൂർ സ്വദേശിയുമായ ആരവ് ഹനോയിയാണ് പിടികൂടിയത്.ആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇക്കാര്യം മായ തന്റെ സഹോദരിയോട് പറഞ്ഞിരുന്നു. ആരവുമായി മായ മണിക്കൂറുകളോളം കോളുകൾ വഴിയും ചാറ്റുകൾ വഴിയും സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചില സമയത്ത് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളിൽ വ്യക്തമാണ്.


Share our post
Continue Reading

Kerala

ടിക്കറ്റ് ബുക്ക് ചെയ്താൽ നിരവധി നേട്ടം;വമ്പൻ കിഴിവ് നൽകി എയർ ഇന്ത്യ

Published

on

Share our post

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, യാത്രക്കാർക്കായി ബ്ലാക്ക് ഫ്രൈഡേ സെയിൽ ഒരുക്കുന്നു. ആഭ്യന്തര വിമാനങ്ങൾക്ക് അടിസ്ഥാന നിരക്കിൽ 20 ശതമാനം വരെ കിഴിവാണ് എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. അതേസമയം, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ് ഓസ്‌ട്രേലിയ, തെക്കുകിഴക്കൻ ഏഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് അടിസ്ഥാന നിരക്കിൽ 12 ശതമാനം വരെ കിഴിവ് എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ട്.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്, എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഐഓഎസ് ആൻഡ്രോയിഡ് മൊബൈൽ അപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യുന്നവർക്ക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക. കൂടാതെ, ഓഫറിലുള്ള സീറ്റുകൾ പരിമിതമാണ്. അതിനാൽ, ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ ആയിരിക്കും ടിക്കറ്റ് വില്പന.

മാത്രമല്ല, ഈ ഓഫർ കാലയളവിൽ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ബുക്ക് ചെയ്യുന്ന ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റുകളിലെ കൺവീനിയൻസ് ഫീസ് എയർ ഇന്ത്യ ഒഴിവാക്കും. ഇതിലൂടെ മാത്രം ആഭ്യന്തര വിമാനങ്ങളിൽ 399 രൂപയും അന്താരാഷ്ട്ര വിമാനങ്ങളിൽ 999 രൂപ വരെയും ലാഭിക്കാം.

കൂടാതെ വിവിധ പേയ്‌മെൻ്റ് രീതികൾ വഴി അധിക കിഴിവും എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. ഇതിൽ എല്ലാ പ്രധാന ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും റുപേ കാർഡുകളും പേയ്‌മെൻ്റ് വാലറ്റുകളും ഉൾപ്പെടുന്നു. അതേസമയം, വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും നിലവിൽ 25 ശതമാനം വരെ ഇളവുകൾ നൽകുന്നുണ്ട്. പുതിയ ഓഫർ വന്നാലും ഇത് എയർ ഇന്ത്യ തുടരും


Share our post
Continue Reading

Kerala53 mins ago

ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധന

Kannur1 hour ago

ചരിത്രം‘മുഴക്കിയ’അറക്കൽ മണി

MUZHAKUNNU1 hour ago

അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

India1 hour ago

ആദ്യത്തെ അംഗീകൃത ലോട്ടറി പുറത്തിറക്കി യു.എ.ഇ; ഒന്നാം സമ്മാനം 230 കോടി രൂപ

Kerala2 hours ago

ബംഗളൂരിൽ അസം യുവതിയുടെ കൊല; കണ്ണൂർ സ്വദേശിയായ കാമുകൻ പിടിയിൽ

Kerala3 hours ago

ടിക്കറ്റ് ബുക്ക് ചെയ്താൽ നിരവധി നേട്ടം;വമ്പൻ കിഴിവ് നൽകി എയർ ഇന്ത്യ

India3 hours ago

‘എയ്ഡഡ് കോളേജുകള്‍ പൊതുസ്ഥാപനം,വിവരാകാശ നിയമത്തിന്റെ പരിധിയില്‍ വരും’- സുപ്രീംകോടതി

Kerala3 hours ago

ഉറങ്ങിക്കിടന്നവര്‍ക്ക് നേരെ ലോറി പാഞ്ഞ് കയറി വീണ്ടും അപകടം, സ്ത്രീ മരിച്ചു

Kerala3 hours ago

വൈദ്യുതിബില്ലിൽ ക്യു.ആർ.കോഡ് ഉൾപ്പെടുത്താൻ കെ.എസ്.ഇ.ബി. തീരുമാനം

Kerala4 hours ago

ഉരുൾപൊട്ടലിൽ ഉറ്റവർ നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി; റവന്യൂ വകുപ്പിൽ ക്ലാർക്കായി നിയമനം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!