റബ്ബറിന്‌ താങ്ങുവില ഉയർത്തണം: കർഷക ലോങ് മാർച്ച് ഇന്ന്‌ തുടങ്ങും

Share our post

കണ്ണൂർ : മുന്നൂറ്‌ രൂപ താങ്ങുവില നിശ്ചയിച്ച്‌ കേന്ദ്രസർക്കാർ റബർ സംഭരിക്കണമെന്ന ആവശ്യമുന്നയിച്ച്‌ കേരള കർഷകസംഘം 25നും 26നും രാജ്‌ഭവന്‌ മുന്നിൽ റബർ കൃഷിക്കാരുടെ രാപകൽസമരം നടത്തും. സമരത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള വടക്കൻ മേഖലാ ലോങ്മാർച്ച്‌ തിങ്കളാഴ്‌ച ആരംഭിക്കും. ചെറുപുഴയിൽ പകൽ 3.30ന്‌ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.ജെ. ജോസഫ് മാർച്ച് നയിക്കും. ചൊവ്വാഴ്‌ച തേർത്തല്ലിയിൽനിന്ന്‌ ആരംഭിക്കുന്ന മാർച്ച് വൈകിട്ട്‌ ചെമ്പേരിയിൽ സമാപിക്കും. സംസ്ഥാന ജോ. സെക്രട്ടറി ജോർജ് മാത്യു സമാപന സമ്മേളനത്തിൽ സംസാരിക്കും.

ജില്ലാ സെക്രട്ടറി എം. പ്രകാശൻ നയിക്കുന്ന തെക്കൻ മേഖലാ മാർച്ച് കൊട്ടിയൂർ ചുങ്കക്കുന്നിൽ ചൊവ്വ രാവിലെ എട്ടിന്‌ സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്യും. ഇരിട്ടിയിലെ സമാപനസമ്മേളനം വൈകിട്ട്‌ അഞ്ചിന്‌ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്‌ഘാടനംചെയ്യും. 

ഇതോടൊപ്പം ചൊവ്വാഴ്‌ച പകൽ രണ്ടിന്‌ വള്ളിത്തോടും പയ്യാവൂരിൽനിന്നും രണ്ട്‌ സഹ മാർച്ചുകളും ആരംഭിക്കും. വള്ളിത്തോടുനിന്നും ഇരിട്ടിയിലേക്കുള്ള മാർച്ച്‌ കെ.വി. സുമേഷ്‌ എം.എൽ.എ.യും പയ്യാവൂരിൽനിന്നും ചെമ്പേരിയിലേക്കുള്ള മാർച്ച്‌ ടി.ഐ. മധുസൂദനൻ എം.എൽ.എ.യും ഉദ്‌ഘാടനംചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!