2000 രൂപ നോട്ട് കെ.എസ്.ആർ.ടി.സി സ്വീകരിക്കും

തിരുവനന്തപുരം : ആർ.ബി.ഐ പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ നിലവിൽ സാധാരണപോലെ റിസർവ്ബാങ്ക് നിർദേശം നൽകിയ തീയതിവരെ കെ.എസ്.ആർ.ടി.സി ബസ്സുകളിൽ സ്വീകരിക്കും. എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്മെന്റ് നിർദേശം നൽകി. ഇതിന് വിപരീതമായി വരുന്ന വാർത്തകളും അറിയിപ്പുകളും വാസ്തവ വിരുദ്ധമാണെന്ന് അധികൃതർ അറിയിച്ചു.
നോട്ടുകൾ സ്വീകരിക്കരുതെന്ന നിർദേശമില്ലെന്നും പരാതി വന്നാൽ ഉത്തരവാദികൾക്കെതിരെ നടപടിസ്വീകരിക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.