മൂന്നര വയസുകാരിക്ക് പീഡനം; പ്രതിക്ക് 40 വർഷം കഠിന തടവ്

കാസർഗോഡ്: മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. കാസർഗോഡ് മാവിലകടപ്പുറം സ്വദേശി ഷാജിയെയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.
2019 ജനുവരി 14നായിരുന്നു സംഭവം. പ്രതി വീട്ടിൽ കയറി മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തറിഞ്ഞതോടെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവം നടന്ന് നാല് വർഷത്തിന് ശേഷമാണ് കേസിൽ കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ പ്രതി രണ്ട് വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും.