ഗവ. പ്രീമെട്രിക് ബോയ്സ് ഹോസ്റ്റലിലേക്ക് അപേക്ഷിക്കാം

കണ്ണൂര്‍ :പട്ടിക ജാതി വികസന വകുപ്പിന്റെ പഴയങ്ങാടി ഗവ. പ്രീമെട്രിക് ബോയ്സ് ഹോസ്റ്റലിലേക്ക് 2023-24 അധ്യായന വർഷത്തിൽ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നതിനായി അഞ്ച് മുതൽ പത്ത് ക്ലാസ് വരെയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നു അപേക്ഷ ക്ഷണിച്ചു.
സൗജന്യ താമസം, ഭക്ഷണം, സ്‌റ്റൈപ്പന്റോടു കൂടി ട്യൂഷൻ ഫെസിലിറ്റിയും ലഭിക്കും. എസ്. സി കുട്ടികളുടെ അഭാവത്തിൽ എസ്. ടി വിഭാഗക്കാരെയും പരിഗണിക്കും. അപേക്ഷ കല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ. 9744980206, 8281415123