റേഷൻ കടകളിൽ ഇനി റാഗിപ്പൊടിയും.. ജൂൺ മുതൽ വിതരണം
തിരുവനന്തപുരം : റേഷൻ കടകൾ വഴി റാഗിപ്പൊടി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാന ഉദ്ഘാടനം മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട 6228 റേഷൻ കട വഴിയാണ് റാഗി വിതരണം.
ആദ്യ പടിയായി സംസ്ഥാനത്ത് 35.5 ലക്ഷത്തോളം വരുന്ന മുൻഗണന കാർഡ് ഉടമകളിൽ നിന്നും പത്ത് ലക്ഷത്തോളം കാർഡ് ഉടമകൾക്ക് ജൂൺ മുതൽ റാഗിപ്പൊടി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചതായി മന്ത്രി അറിയിച്ചു.