ലിനിയുടെ ഓർമയ്‌ക്ക്‌ അഞ്ചാണ്ട്‌

Share our post

കോഴിക്കോട്‌ : മലയാളിയെ ഭീതിയിലാഴ്‌ത്തിയ നിപാ കാലത്ത് രോഗീപരിചരണത്തിന്റെ സേവന സന്ദേശം പകർന്ന നഴ്‌സ്‌ ലിനിയുടെ ഓർമകൾക്ക്‌ അഞ്ചാണ്ട്. മനുഷ്യസ്‌നേഹത്തിന്റെ കരുതൽ സ്‌പർശം പകർന്നാണ്‌ നാട്‌ ലിനിയുടെ ഓർമ പുതുക്കുന്നത്‌. 2018 മേയിൽ കോഴിക്കോടിനെ പിടിച്ചുലച്ച നിപാ ബാധയിലാണ് പേരാമ്പ്ര താലൂക്ക്‌ ആശുപത്രിയിലെ നഴ്‌സ്‌ ലിനി പുതുശ്ശേരിക്ക്‌ ജീവൻ നഷ്ടമാകുന്നത്. നിപാ ബാധിച്ച യുവാവിനെ പരിചരിച്ചതിലൂടെ രോഗം പകർന്ന്‌ 2018 മെയ് 21ന് പുലർച്ചെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം.
പിഞ്ചോമനകളെ തനിച്ചാക്കിയ ലിനിയുടെ വേർപാട് കേരളത്തെയാകെ കണ്ണീരിലാഴ്‌ത്തി. തനിക്ക് രോഗം പകർന്നിട്ടുണ്ടെന്ന സംശയം ഉണ്ടായപ്പോൾതന്നെ സഹപ്രവർത്തകരോടും വീട്ടുകാരോടും ചികിത്സിച്ചവരോടും ലിനി കാണിച്ച കരുതൽ ആതുര സേവനത്തിലെ മഹത്തായ മാതൃകയാണ്‌. ഭർത്താവ് സജീഷിന് ആരോഗ്യ വകുപ്പിൽ ജോലി നൽകിയും മക്കളുടെയും അമ്മയുടെയും പേരിൽ പണം നിക്ഷേപിച്ചും സർക്കാരും ആ കുടുംബത്തിന്റെ കൂടെനിന്നു. സഹപ്രവർത്തകർ വിവിധ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!