കൊട്ടിയൂർ വൈശാഖോത്സവം ഹരിത പ്രോട്ടോകോളിൽ നടത്തും

പേരാവൂർ: ജൂൺ ഒന്നിനാരംഭിക്കുന്ന കൊട്ടിയൂർ വൈശാഖോത്സവം സർക്കാർ പ്രഖ്യാപിച്ച ഹരിത പ്രോട്ടോകോൾ പാലിച്ച് നടത്താൻ തീരുമാനം. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വിളിച്ചു ചേർത്ത ഗ്രാമ പഞ്ചായത്തുകളുടെയും വിവിധ മിഷനുകളുടെയും യോഗത്തിലാണ് തീരുമാനമെടുത്തത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷനായി. നവകേരളം കർമപദ്ധതി ജില്ലാ കോർഡിനേറ്റർ ഇ.കെ. സോമശേഖരൻ പദ്ധതി വിശദീകരിച്ചു. കൊട്ടിയൂർ, പേരാവൂർ, കോളയാട്, മാലൂർ, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റുമാരായ റോയ് നമ്പുടാകം, പി.പി. വേണുഗോപാലൻ, എം. റിജി, വി. ഹൈമാവതി, ടി. ബിന്ദു എന്നിവർ അതാത് പഞ്ചായത്ത് പരിധിയിൽ നടത്തുന്ന പ്രവർത്തനങ്ങൾ വിശദമാക്കി.
ജില്ലാ പഞ്ചായത്തംഗങ്ങളായ വി. ഗീത, ജൂബിലി ചാക്കോ, കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, കേളകം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടോമി പുളിക്കക്കണ്ടം, ശുചിത്വ മിഷൻ ആർ.പി.കെ. മോഹനൻ, കെ. സൽമ, നിഷാദ് മണത്തണ, കെ.കെ. സത്യൻ, കെ. സുനീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.