ഇരിട്ടിയിൽ കെട്ടിട ഫീസ്-നികുതി വില വർധനവിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം

ഇരിട്ടി : കെട്ടിട ഫീസ് വില വർദ്ധനവിനെതിരെ വെൽഫെയർ പാർട്ടി ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ഇരിട്ടി മുൻസിപ്പാലിറ്റി ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധം ജില്ലാ പ്രസിഡന്റ് കെ. സാദിഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ടി.കെ മുഹമ്മദലി, മുനിസിപ്പൽ കമ്മിറ്റി അംഗം സി. സലീം, ഫ്രട്ടെനിറ്റി ജില്ലാ കമ്മിറ്റിയംഗം സി.കെ. അർഷാദ്, വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി പി.വി. സാബിറ എന്നിവർ സംസാരിച്ചു.