പേരാവൂരിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് നിർത്താതെ പോയ ഓട്ടോറിക്ഷയും ഡ്രൈവറും പോലീസിന്റെ പിടിയിൽ

പേരാവൂർ:ബംഗളക്കുന്നിൽ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചിട്ട് നിർത്താതെ പോയ ഓട്ടോറിക്ഷയും ഡ്രൈവറും പോലീസിന്റെ പിടിയിലായി.
മദ്യപിച്ച് ഓട്ടോ ഓടിക്കുകയും അപകടമുണ്ടാക്കി നിർത്താതെ പോവുകയും ചെയ്ത പ്രൈവറ്റ് ഓട്ടോറിക്ഷ ഡ്രൈവർ പേരാവൂർ തെരു സ്വദേശി ബാബുവിനെയാണ് പേരാവൂർ പോലീസ് പിടികൂടിയത്.ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
മുരിങ്ങോടി സ്വദേശിനി രമ്യയും മകൾ വൈഗയും സ്‌കൂട്ടറിൽ വരികെ പിന്നാലെ വന്ന ഓട്ടോ എ.എഫ്.സിക്ക് സമീപം വച്ച് സ്‌ക്കൂട്ടർ ഇടിച്ചിടുകയും നിർത്താതെ പോവുകയുമായിരുന്നു.
എ.എഫ്.സിയിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞ അപകട ദൃശ്യം ന്യൂസ് ഹണ്ട് വാർത്തയാക്കിയിരുന്നു.വാർത്ത ശ്രദ്ധയിൽപ്പെട്ട കുരിശുപള്ളിക്കവലയിലെ ഓട്ടോഡ്രൈവറാണ് അപകടമുണ്ടാക്കിയ ഓട്ടോറിക്ഷയെക്കുറിച്ച് പോലീസിൽ വിവരം നല്കിയത്.അപകടം നടന്ന് മണിക്കൂറുകൾക്കക്കം ഓട്ടോ കണ്ടെത്തിയ പോലീസ് ബാബുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.