ഡോ.വി.ഭാസ്‌കരന്റെ ചരമവർഷിക ദിനാചരണം

പേരാവൂർ: ടൗണിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ഡോ.വി.ഭാസ്‌കരന്റെ പത്തൊൻപതാം ചരമവാർഷിക ദിനാചരണം പേരാവൂരിൽ നടന്നു.
സീനിയർ സിറ്റിസൺസ് ഫോറം പേരാവൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഫോറം പേരാവൂർ ബ്ലോക്ക് ചെയർമാൻ ജോസഫ് കോക്കാട്ട് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ,ഒ.ബാലൻ നമ്പ്യാർ,വി.ഡി.ജോസഫ്,മാലൂർ.പി.കുഞ്ഞിക്കണ്ണൻ,പി.വി.നാരായണൻ എന്നിവർ സംസാരിച്ചു.