‘ഊട്ടിക്ക് ഇനി പൂക്കളുടെ സുഗന്ധവും നിറവും’; പുഷ്പമേള തുടങ്ങി

ഊട്ടി: പൂക്കളുടെ നഗരിയായി മാറിയ ഊട്ടിയിലെ പുഷ്പമേളയ്ക്ക് വര്‍ണാഭമായ തുടക്കം. പൂഷ്പമേളയുടെ ഭാഗമാകാന്‍ ലോകമെമ്പാടു നിന്നും സഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്. ഊട്ടി സസ്യോദ്യാനത്തിന് ഇപ്പോള്‍ പൂക്കളുടെ സുഗന്ധവും നിറവുമാണ്.
വിനോദസഞ്ചാരവകുപ്പുമന്ത്രി കെ.രാമചന്ദ്രന്‍, എ.രാജ എം.പി. എന്നിവര്‍ ചേര്‍ന്ന് പുഷ്പമേള ഉദ്ഘാടനംചെയ്തു. അഞ്ചുദിവസത്തെ മേള കാണാന്‍ മൂന്നുലക്ഷത്തിലേറെ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ. 125-ാമത് പുഷ്പമേളയാണ് ഇത്തവണത്തേത്
80,000 കാര്‍നേഷന്‍ പൂക്കള്‍കൊണ്ട് 40 അടി വീതിയിലും 18 അടി ഉയരത്തിലും ഒരുക്കിയ മയിലിന്റെ രൂപമാണ് മുഖ്യആകര്‍ഷണം. വരയാട്, പൂമ്പാറ്റ, നര്‍ത്തകി, പൂക്കാരി എന്നീരൂപങ്ങളും സന്ദര്‍ശകരുടെ മനം കവര്‍ന്നു.