കണ്ണൂർ ജില്ലാ ആസ്പത്രിയിൽ ഭക്ഷണ വിതരണത്തിന് ടെണ്ടർ ക്ഷണിച്ചു

കണ്ണൂര്‍: ജില്ലാ ആസ്പത്രിയില്‍ ജില്ലാ മാനസികാരോഗ്യപരിപാടിയുടെ ഭാഗമായ സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ പയ്യന്നൂര്‍ മുത്തിയില്‍ പ്രവര്‍ത്തിക്കുന്ന പകല്‍ വീട്ടിലെ അന്തേവാസികള്‍ക്ക് ആറ് മാസത്തേക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് ടെണ്ടര്‍ ക്ഷണിച്ചു.
ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 30ന് രാവിലെ 11.30 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ആസ്പത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡി എം എച്ച് പിയുടെ (റൂം നമ്പര്‍ 115) ഓഫീസുമായി ബന്ധപ്പെടുക.
കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ പാട്യം ചെറുവാഞ്ചേരി ഡെകെയര്‍ സെന്ററിലേക്ക് 12 സീറ്റുള്ള വാഹനം (ടെമ്പോ ട്രാവലര്‍) കരാറടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് വാടകക്ക് ലഭിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.
ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 30ന് രാവിലെ 12 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ആസ്പത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡി. എം. എച്ച് പിയുടെ (റൂം നമ്പര്‍ 115) ഓഫീസുമായി ബന്ധപ്പെടുക.