പേരാവൂർ വ്യാപാരോത്സവം; ബമ്പർ സമ്മാനങ്ങൾ വിതരണം ചെയ്തു

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിച്ച പേരാവൂർ വ്യാപാരോത്സവ് 2023-ന്റെ ബമ്പർ സമ്മാനങ്ങൾ വിതരണം ചെയ്തു.സമ്മാന വിതരണ ചടങ്ങ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.യു.എം.സി ജില്ലാ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു.
ഒന്നാം സമ്മാനമായ മാരുതി കാറിനർഹനായകെ.ആദിലിന് പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ കാറിന്റെ താക്കോൽ കൈമാറി.രണ്ടാം സമ്മാനത്തിനർഹനായ വള്ളിപ്പറമ്പിൽ അഭിന് യു.എം.സി ജില്ലാ പ്രസിഡന്റ് ടി.എഫ്. സെബാസ്റ്റ്യൻ റഫ്രിജറേറ്റർ കൈമാറി.
മൂന്നാം സമ്മാനമായ വാഷിങ്ങ് മെഷീൻ രജിത അനിലിന്ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോയും നാലാം സമ്മാനമായ എൽ.ഇ.ഡി ടി.വി വയലമ്പ്രോൻ ഷിജുവിന് ജില്ലാ പഞ്ചായത്തംഗം വി.ഗീതയും കൈമാറി.
പി.പി.വേണുഗോപാലൻ,ടി.എഫ്.സെബാസ്റ്റ്യൻ,ജൂബിലി ചാക്കോ,വി.ഗീത,യു.എം.സി പേരാവൂർ യൂണിറ്റ് സെക്രട്ടറി ബേബി പാറക്കൽ,വൈസ്.പ്രസിഡന്റ് മധു നന്ത്യത്ത് എന്നിവർ സംസാരിച്ചു.