ഇ.അഹമ്മദ് എക്സലൻസി അവാർഡിന് അപേക്ഷ ക്ഷണിച്ചു

Share our post

മട്ടന്നൂർ : മുസ്‍ലിം യൂത്ത് ലീഗ് മട്ടന്നൂർ മണ്ഡലം കമ്മിറ്റിയും റിയാദ് കെ .എം .സി .സി മണ്ഡലം കമ്മിറ്റിയും ചേർന്ന് ഇ അഹമ്മദ് എക്സലൻസി അവാർഡിന് അപേക്ഷ ക്ഷണിച്ചു.

ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ മട്ടന്നൂർ മണ്ഡലത്തിൽ സ്ഥിര താമസമുള്ളവർക്കാണ് അവാർഡ് നൽകുന്നത്. ജൂണിൽ നടത്തുന്ന വിജയാരവം പരിപാടിയിൽ അവാർഡ് വിതരണം ചെയ്യും. കരിയർ ഗൈഡൻസ് ക്ലാസും നടത്തും. യോഗ്യരായ വിദ്യാർഥികൾ ബന്ധപ്പെടണം.

ഫോൺ: 8547811370, 9497294030.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!